ഇ വാർത്ത | evartha
ബിജെപി സമരത്തില്‍ സി.പി.എം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകനും

ബി.ജെ.പിയുടെ സമരത്തിന് പിന്തുണയുമായി സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ സമരവേദിയിലെത്തി. ശബരിമല വിഷയത്തില്‍ ഭക്തരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നെന്ന ആരോപണമുന്നയിച്ചുള്ള ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിലാണ് മിലന്‍ എന്ന പ്ലസ് ടു വിദ്യാര്‍ഥി പങ്കെടുത്തത്.
പ്രതിഷേധത്തിന്റെ ഭാഗമായാണ് താന്‍ സമരത്തിനെത്തിയതെന്ന് മിലന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും മിലന്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം വ്യക്തിപരമാണെന്നും വീട്ടുകാര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ലെന്നും മിലന്‍ അറിയിച്ചു.
ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും കൊമ്പുകോര്‍ക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവിന്റെ കൊച്ചുമകന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ സമരവേദിയിലെത്തിയതെന്നതാണ് ശ്രദ്ധേയം. കുട്ടിയുടെ അമ്മ തന്നെയാണ് മിലനെ സമരവേദയിലെത്തിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് വിശദീകരിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Q1VVdv
via IFTTT
No comments:
Post a Comment