ഒമാനില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; സ്‌കൂളുകള്‍ക്കും അവധി നല്‍കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

ഒമാനില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; സ്‌കൂളുകള്‍ക്കും അവധി നല്‍കി

ഇ വാർത്ത | evartha
ഒമാനില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; സ്‌കൂളുകള്‍ക്കും അവധി നല്‍കി

ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്. വെള്ളിയാഴ്ചയോടെ കാറ്റ് ഒമാന്‍ തീരത്തെത്തുമെന്ന് നാഷനല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ലി വാണിംഗ് സെന്റര്‍ അറിയിച്ചു. ദോഫാര്‍, അല്‍ വുസ്ത മേഖലയില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ദൊഫാര്‍ മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും സുല്‍ത്താനേറ്റ് വ്യാഴാഴ്ച്ച അവധി പ്രഖ്യാപിച്ചു. ഒമാന്റെ തെക്കന്‍ ഭാഗങ്ങളിലും യെമനി ദ്വീപുകളിലേക്കുമായി ശനിയാഴ്ച്ച ഉച്ചയോടെ ലുബാന്‍ അടിച്ചു കയറും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

120 കി.മീ വേഗതയിലാവും ലുബാന്‍ ഒമാന്‍ തീരത്ത് പ്രവേശിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയ്ക്ക് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് പിന്നീടുള്ള ദിവസങ്ങളില്‍ കേരളത്തിനും ലക്ഷദ്വീപിനും ഇടയിലൂടെ കടന്നു പോയി ഇപ്പോള്‍ ലുബാന്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്.

അഞ്ച് മാസം മുന്‍പ് വീശിയടിച്ച മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് പതിനൊന്ന് പേര്‍ ആണ് ഒമാനില്‍ മരണപ്പെട്ടത്. മെകുനു സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും പൂര്‍ണമായും മോചിപ്പിക്കപ്പെടും മുന്‍പാണ് ലുബാന്‍ എത്തുന്നത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NB9heP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages