കൽപ്പറ്റ
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി അംഗീകരിക്കുന്നതായി സി കെ ജാനു. ജാതി, മത, വർഗ, വർണ, ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യനീതി എന്ന ഭരണഘടനാ തത്വമാണ് സുപ്രീം കോടതി വിധിയിലൂടെ നടപ്പായത്. എല്ലായിടത്തും പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ നാം ആശ്രയിക്കുന്ന സംവിധാനം കോടതിയാണ്.
പരമോന്നത കോടതിയുടെ വിധിയെ മാനിക്കാൻ എല്ലാവരും സന്നദ്ധരാകണം.
എല്ലാ ആചാരങ്ങളും മനുഷ്യനിർമിതമാണ്. തങ്ങളുടെ ഗോത്രാചാരങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണനയാണ‌്. അതിന് പുറത്താണ് മറ്റ് ദൈവവിശ്വാസം.
ആർത്തവം അയിത്തമല്ലെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. വിധിക്കെതിരെ തെരുവിലിറങ്ങുന്നത് ശരിയല്ലെന്നും ജാനു പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2C5A40E
via IFTTT
No comments:
Post a Comment