ആര്‍ത്തവ നാളില്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്; താന്‍ ക്ഷേത്രത്തില്‍ കയറിയതിന്റെ പേരില്‍ ദേവി ഇറങ്ങിയോടിയിട്ടില്ല: ഗൗരിയമ്മ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

ആര്‍ത്തവ നാളില്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്; താന്‍ ക്ഷേത്രത്തില്‍ കയറിയതിന്റെ പേരില്‍ ദേവി ഇറങ്ങിയോടിയിട്ടില്ല: ഗൗരിയമ്മ

ഇ വാർത്ത | evartha
ആര്‍ത്തവ നാളില്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്; താന്‍ ക്ഷേത്രത്തില്‍ കയറിയതിന്റെ പേരില്‍ ദേവി ഇറങ്ങിയോടിയിട്ടില്ല: ഗൗരിയമ്മ

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് പരിഹാസ്യമാണെന്ന് കെ.ആര്‍ ഗൗരിയമ്മ. ആര്‍ത്തവ ദിവസം താന്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ടെന്നും അന്ന് താന്‍ കയറിയതിന്റെ പേരില്‍ ദേവി ഇറങ്ങിയോടിയിട്ടൊന്നും ഇല്ലെന്നും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു.

‘മൂത്ത ജ്യേഷ്ഠനും ഭാര്യയ്ക്കുമൊപ്പം ക്ഷേത്രത്തില്‍ പോയ ഞാന്‍ ആര്‍ത്തവമായതിനാല്‍ അവരെ കാത്ത് ആദ്യം പുറത്ത് നിന്നു. എന്നാല്‍ കുറേ സമയമായിട്ടും അവര്‍ വരാത്തതിനെ തുടര്‍ന്ന് ഞാന്‍ ക്ഷേത്രത്തില്‍ കയറി. അന്ന് അവിടെയുള്ള ദേവി അവിടെ തന്നെയുണ്ടായിരുന്നു.

ഞാന്‍ കയറിയതുകൊണ്ട് ദേവി എങ്ങോട്ടും ഇറങ്ങിയോടിയൊന്നുമില്ല’ ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗരിയമ്മ ഇക്കാര്യം പറഞ്ഞത്. ആഗ്രഹമില്ലാത്തവരോട് നിര്‍ബന്ധിച്ച് പോകാന്‍ പറയരുത്. ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവരെ അതില്‍ നിന്ന് വിലക്കുകയും ചെയ്യരുതെന്നും ഗൗരിയമ്മ വ്യക്തമാക്കി. അതേസമയം, ആളുകള്‍ക്കിടയില്‍ സുപ്രീം കോടതി വിധിയില്‍ വിശ്വാസം ജനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഗൗരിയമ്മ പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2EBglIZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages