ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കാൻ നിർദേശം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കാൻ നിർദേശം

ഇ വാർത്ത | evartha
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കാൻ നിർദേശം

കുവൈത്തിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കാൻ നിർദേശം. ഗതാഗത വകുപ്പ് മേധാവി മേജർ ജനറൽ ജമാൽ അൽ സായിഗ് ആണ് ട്രാഫിക് ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച സർക്കുലർ ഇറക്കിയത്. മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് വാഹനമോടിക്കുന്നത് മൂലമുള്ള അപകടങ്ങൾ പെരുകിയ പശ്ചാത്തലത്തിലാണ് ഇതിനെതിരെ നടപടി കർശനമാക്കാൻ പൊതുഗതാഗത വകുപ്പ് തീരുമാനിച്ചത്.

സ്വദേശി-വിദേശി ഭേദമില്ലാതെ ഇത്തരക്കാരുടെ വാഹനം രണ്ടുമാസത്തേക്ക് കസ്റ്റഡിയിലെടുക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച കർശന നിർദേശം. റോഡ് സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു. ബൈക്ക് യാത്രികരുടെ അപകടകരമായ സഞ്ചാരവും അഭ്യാസ പ്രകടനങ്ങളും റോഡ് സുരക്ഷക്ക് വലിയതോതിൽ ഭീഷണിയായതിനാൽ ഇത്തരക്കാരെ പിടികൂടാൻ തുടർച്ചയായ പരിശോധന നടത്താനും ഗതാഗത വകുപ്പ് മേധാവി നിർദേശിച്ചു.

പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം നൽകരുതെന്ന് ഗതാഗത വകുപ്പ് രക്ഷിതാക്കളോട് അഭ്യർഥിച്ചു. കുട്ടികൾ സ്കൂളിലേക്ക് വാഹനമോടിച്ചു വന്നാൽ വാഹനം കസ്റ്റഡിയിലെടുക്കുന്നതോടൊപ്പം കുട്ടികളെ ജുവനൈൽ കോടതിയിൽ അയക്കുകയും ചെയ്യും. ഇത്തരം കുട്ടികൾക്ക് പ്രായപൂർത്തിയായാൽ ലൈസൻസ് എടുക്കുന്നതിനും തടസ്സമുണ്ടാവുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2yVIswo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages