രഹന ഫാത്തിമ കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയെന്ന് ശോഭാ സുരേന്ദ്രന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

രഹന ഫാത്തിമ കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയെന്ന് ശോഭാ സുരേന്ദ്രന്‍

ഇ വാർത്ത | evartha
രഹന ഫാത്തിമ കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയെന്ന് ശോഭാ സുരേന്ദ്രന്‍

ശബരിമല അയ്യപ്പന് മുന്നില്‍ കരഞ്ഞതിന് പകരം ഐ.ജി ശ്രീജിത്ത് കരയേണ്ടിയിരുന്നത് സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്ക് മുന്നിലായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഐജി ശ്രീജിത്തിന്റെ കൂടെ ശബരിമലയിലെത്തിയ രഹ്‌നാ ഫാത്തിമ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ രണ്ടാം ഭാര്യയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

അയ്യപ്പ ദര്‍ശനത്തിനെത്തിയ ഐ.ജി.ശ്രീജിത്ത് നിറകണ്ണുകളോടെ പ്രാര്‍ത്ഥിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ കുറിച്ചായിരുന്നു ശോഭാ സുരേന്ദ്രന്റെ വിവാദ പരാമര്‍ശം.

ഐ.ജി.ശ്രീജിത്തിന്റെ അടുത്ത കൂട്ടുകാരിയാണ് രഹനാ ഫാത്തിമ. ശ്രീജിത്തിന്റെ കൂട്ടുകാരിയും കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയുമായിട്ടാണ് രഹന സന്നിധാനത്തേക്ക് വന്നത്. അവിടെ കവിതാ കോശിയെന്ന സ്ത്രീയുമുണ്ടായിരുന്നു.

അവിശ്വാസികള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ പൊലീസിനെ അനാവശ്യമായി ഉപയോഗിക്കുകയാണെന്നും അവര്‍ ആരോപിച്ചു. സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിക്കെതിരെ വിശ്വാസികള്‍ നേടിയ വിജയമാണ് ശബരിമലയിലേതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2JaDJvu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages