ശബരിമല: കോൺഗ്രസ്‌ രാഷ്ട്രീയകാര്യ സമിതിയിൽ തർക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

ശബരിമല: കോൺഗ്രസ്‌ രാഷ്ട്രീയകാര്യ സമിതിയിൽ തർക്കം

തിരുവനന്തപുരം
ശബരിമല സ‌്ത്രീപ്രവേശവുമായി ബന്ധപ്പെട്ട‌് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ അഭിപ്രായഭിന്നത. ഭക്തരുടെ പ്രതിഷേധം ബിജെപി റാഞ്ചിയെന്ന‌് വിമർശനമുയർന്നെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞപ്പോൾ അത്തരം വിലയിരുത്തൽ തങ്ങൾ നടത്തിയിട്ടില്ലെന്നാണ‌് പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല രാവിലെ മാധ്യമങ്ങളോട‌് പ്രതികരിച്ചത‌്.

ശബരിമലവിഷയത്തിൽ പരസ്യമായ സമരത്തിനിറങ്ങേണ്ടതില്ലെന്ന‌് എഐസിസിയുടെ നിർദേശമുണ്ടെങ്കിലും സമരം ഏറ്റെടുക്കാത്തതിന്റെ പ്രതിഷേധം കെ സുധാകരന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം നേതാക്കൾ യോഗത്തിൽ പ്രകടിപ്പിച്ചു. കോടതിവിധിയോട‌് മൃദു സമീപനം പുലർത്തുന്ന കെപിസിസി പ്രസിഡന്റ‌ിന്റെ നിലപാടിൽ ഇവർ അതൃപ‌്തി പ്രകടമാക്കി. പ്രത്യക്ഷസമരത്തിനിറങ്ങുന്നത‌് കോൺഗ്രസിന്റെ പാരമ്പര്യത്തെയും പ്രതിച്ഛായയെയും ബാധിക്കുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട‌്. എന്നാൽ, ഇൗ അവസരം മുതലെടുത്ത‌് സർക്കാരിനെ കടന്നാക്രമിക്കണമെന്നായിരുന്നു രമേശ‌് ചെന്നിത്തലയും കെ സുധാകരനുമുൾപ്പെടെയുള്ളവരുടെ നിലപാട‌്.

നിലയ‌്ക്കലിൽ അഞ്ചുദിവസത്തെ നിരാഹാരം നടത്താനുള്ള തന്റെ തീരുമാനത്തിന‌് അനുമതി ലഭിക്കാത്തതിൽ കെ സുധാകരൻ ക്ഷുഭിതനായി. കെപിസിസി പ്രസിഡന്റിനെയും എഐസിസി നിലപാടിനെയും തള്ളിയാ‌ണ‌് ശബരിമലവിഷയത്തിൽ പ്രത്യക്ഷ സമരമാരംഭിക്കാൻ കോൺഗ്രസ‌് തീരുമാനിച്ചത‌്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ നാലു മേഖലകളിൽനിന്ന‌് ശബരിമലയിലേക്ക‌് കാൽനടജാഥയും മലബാറിൽനിന്ന‌് ശബരിമലയിലേക്ക‌് വാഹനജാഥയും നടത്തും. ജാഥകൾ നവംബർ 15ന‌് പത്തനംതിട്ടയിൽ സംഗമിക്കും. തിരുവനന്തപുരത്തുനിന്ന‌് കെ മുരളീധരന്റെയും ആലപ്പുഴയിൽനിന്ന‌് ഷാനിമോൾ ഉസ‌്മാന്റെയും തൊടുപുഴയിൽനിന്ന‌് തിരുവഞ്ചൂർ രാധാകൃഷ‌്ണന്റെയും തൃശൂരിൽനിന്ന‌് കൊടിക്കുന്നിൽ സുരേഷിന്റെയും നേതൃത്വത്തിലാണ‌് കാൽനടജാഥ ആരംഭിക്കുന്നത‌്.

മലബാറിലെ ആറുജില്ലകളിൽ കെ സുധാകരന്റെ നേതൃത്വത്തിലാണ‌് വാഹനജാഥ. കോടതിവിധി മറികടക്കാൻ മറ്റ‌് മാർഗങ്ങളില്ലെന്ന‌് നല്ല ബോധ്യമുണ്ടെങ്കിലും റിവ്യൂ ഹർജി ആവശ്യം തുടർച്ചയായി ഉന്നയിക്കുകയാണ‌് കോൺഗ്രസ‌്. വിധി മറികടക്കാൻ എന്താണ‌് വഴിയെന്ന ചോദ്യത്തോ‌ട‌് എങ്ങും തൊടാതെയുള്ള മറുപടിയാണ‌് മുല്ലപ്പള്ളി നൽകുന്നത‌്. പ്രത്യക്ഷസമരത്തിനിറങ്ങേണ്ടെന്ന ആദ്യനിലപാടിനെതിരെ ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിൽ വിമർശനമുയർന്നതിനെത്തുടർന്ന‌് പാർടിയുടെ കൊടിയും ബാനറും ഉപയോഗിക്കാതെ സമരത്തിൽ അണിചേരാൻ അനുമതി നൽകി. ഇത‌് ഒടുവിൽ ചെന്നെത്തിയത‌് ദേവസ്വം ബോർഡ‌് മുൻ പ്രസിഡന്റ‌് അഡ്വ. രാമൻനായരുടെ സസ‌്പെൻഷനിലാണ‌്. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ സമരവേദി പങ്കിട്ടതിനെത്തുടർന്നാണ‌് കോൺഗ്രസ‌് നേതാവായ രാമൻനായർക്ക‌് പാർടിയിൽനിന്ന‌് പടിയിറങ്ങേണ്ടിവന്നത‌്. ശബരിമലസമരത്തിലൂടെ കോൺഗ്രസിന്റെ പ്രവർത്തകരിൽ പലരെയും ബിജെപി റാഞ്ചി എന്ന‌ വിമർശനവും യോഗത്തിൽ ഉയർന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2CwCIwK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages