ഇ വാർത്ത | evartha
വര്‍ഗീയ വാചക കസര്‍ത്തിലൂടെ കയ്യടി നേടാനാണ് അമിത് ഷായുടെ ശ്രമമെന്ന് വിഎസ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു മറുപടിയുമായി ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. അമിത്ഷാ കേരളത്തിന്‍റെ മനസറിയാതെ വര്‍ഗീയ വാചക കസര്‍ത്ത് നടത്തി കൈയടി നേടാന്‍ നോക്കുകയാണെന്ന് വി.എസ് പറഞ്ഞു.
ഡല്‍ഹിയിലിരിക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്ന് നിലപാടെടുക്കുന്നു. കേരളത്തിലെത്തുമ്പോള്‍ സമരത്തിന് ആഹ്വാനം ചെയ്യുന്നു. ബിജെപിയുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Ay9c8t
via IFTTT
No comments:
Post a Comment