നടിക്കുവേണ്ടി സംസാരിച്ചതിന‌് ഏറെ പഴികേട്ടു :ആവശ്യമെല്ലാം നിരാകരിച്ചു: നടിമാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

നടിക്കുവേണ്ടി സംസാരിച്ചതിന‌് ഏറെ പഴികേട്ടു :ആവശ്യമെല്ലാം നിരാകരിച്ചു: നടിമാർ


ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി സംസാരിച്ചതിന‌് 40 മിനിറ്റ‌് താരസംഘടനാ നേതാക്കളുടെ പഴി കേൾക്കേണ്ടി വന്നവരാണ‌് തങ്ങളെന്ന‌് നടിമാരായ രേവതിയും പാർവതിയും പത്മപ്രിയയും. ആഗസ‌്ത‌് ഏഴിന‌് എഎംഎംഎ എക്സിക്യൂട്ടീവ് അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ  തങ്ങൾക്ക‌് നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചാണ‌് നടി പാർവതി വിശദീകരിച്ചത‌്. നടി ആക്രമിക്കപ്പെട്ടശേഷം രാജിവച്ച മൂന്നു നടിമാർക്ക‌് ഐക്യദാർഢ്യം പ്രകടിപ്പിച്ച‌് താനും രാജിക്കത്ത‌് തയ്യാറാക്കിയിരുന്നുവെന്ന‌് അവർ കൂട്ടിച്ചേർത്തു.

എക‌്സിക്യൂട്ടീവ‌് കമ്മിറ്റിയിൽ ആദ്യത്തെ 40 മിനിറ്റ് തങ്ങൾ ജനറൽബോഡിക്ക് വന്നില്ലെന്നും മറ്റുമുള്ള കാര്യങ്ങളാണ് താരസംഘടനാ ഭാരവാഹികൾ പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിക്കുനേരെയും കുറ്റപ്പെടുത്തലുകളുണ്ടായി.  പറയാൻ അനുവദിക്കൂ എന്നു ഭാരവാഹികളോട‌് പലതവണ യാചിക്കേണ്ടി വന്നു. ഇരയായ നടിയുടെ ഒരു ശബ്ദസന്ദേശം യോഗത്തിൽ കേൾപ്പിച്ചു. അത‌് അവർ നിശബ്ദരായി കേട്ടിരുന്നു. അതിനുശേഷം  മോഹൻലാൽ പറഞ്ഞത‌്, വ്യക്തിപരമായി ആ കുട്ടിക്കൊപ്പമാണ‌്, എന്നാൽ ജനറൽബോഡി തീരുമാനിച്ച ഒരുകാര്യം എനിക്ക‌ുമാത്രമായി തിരുത്താൻ കഴിയില്ലെന്നാണ‌്. ഇതുപറഞ്ഞ പ്രസിഡന്റ‌് മൂന്നുദിവസംമുമ്പ‌് തങ്ങളെ വാർത്താസമ്മേളനത്തിൽ വിശേഷിപ്പിച്ചത് നടിമാർ എന്നാണ്. പേരുപോലും പറയാൻ അദ്ദേഹത്തിനായില്ല. 35 വർഷമായി രംഗത്തുള്ള തന്നെ ഇന്നുവരെ സംഘടനയുടെ ഒരു പരിപാടിക്കും വിളിച്ചിട്ടില്ലെന്ന‌് നടി രേവതി പറഞ്ഞു. ആരോപണവിധേയനായ നടനെപുറത്താക്കിയോ, തിരിച്ചെടുത്തോ, സസ‌്പെൻഡ‌് ചെയ‌്തോ, നടപടിയെടുത്തെങ്കിൽ ഏത‌് ബൈലോപ്രകാരമാണ‌് എന്നതിനൊന്നും ഭാരവാഹികൾക്ക്‌ മറുപടിയില്ല. ഇവർ എന്തോ ഒളിക്കാൻ ശ്രമിക്കുന്നു. നിർവാഹകസമിതി യോഗത്തിൽ പങ്കെടുത്ത നടൻ ബാബുരാജ്, ചൂടുവെള്ളത്തിൽ വീണ പൂച്ച എന്നാണ് ആക്രമണത്തിനിരയായ നടിയെ വിശേഷിപ്പിച്ചത്. നടിക്കുവേണ്ടി കേസിൽ കക്ഷിചേരാൻ വേണ്ട ഹർജി തയ്യാറാക്കിയ ആളാണ് ബാബുരാജ്. അദ്ദേഹം പറയുന്നത് കേട്ട് ഞെട്ടിയിരിക്കാൻമാത്രമേ ഞങ്ങൾക്ക് സാധിച്ചുള്ളൂവെന്ന് നടി പാർവതി  പറഞ്ഞു.

ആവശ്യമെല്ലാം നിരാകരിച്ചു: നടിമാർ
താരസംഘടനയുമായുള്ള ചർച്ചയിൽ മൂന്നു നടിമാർ മുന്നോട്ട് വച്ച നാലു ആവശ്യങ്ങളും നിരാകരിക്കപ്പെട്ടുവെന്ന‌് നടി പത്മപ്രിയ. ദിലീപിന്റെ രാജിയായിരുന്നു ആദ്യ ആവശ്യം. രാജിവച്ച നടിയെ തിരിച്ചു വിളിക്കണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. നടിക്ക‌് ഐക്യദാർഢ്യം പ്രഖ്യാപിച്ച‌് രാജിവച്ച  രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ‌് എന്നിവരെ തിരിച്ചു വിളിക്കണമെന്നും ബൈലോ പ്രകാരം പരാതികൾ കേൾക്കാൻ പുറത്തുനിന്നുള്ള നിയമവിദഗ‌്ധരെ ഉൾപ്പെടുത്തി സമിതിയുണ്ടാക്കണമെന്നതും ആയിരുന്നു മൂന്നും  നാലും ആവശ്യങ്ങൾ. ഇതിൽ ഒന്നിലും തീരുമാനം ഉണ്ടായില്ലെന്ന് മാത്രമല്ല, ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് തുടർച്ചയായി ആവശ്യപ്പെടുകയും ചെയ‌്തു. 

‘മീ ടൂ’ വെളിപ്പെടുത്തലിൽ കുടുങ്ങിയ നടന്റെ കാര്യത്തിൽ എന്തു നിലപാടാണ‌് സംഘടന എടുത്തതെന്നറിയാൻ താൽപ്പര്യമുണ്ടെന്ന‌് റിമാ കല്ലിങ്കൽ പറഞ്ഞു.  മീ ടൂ ചലഞ്ചിൽ ഇരകൾക്കനുകൂലമായ നിലപാട് ബോളിവുഡിൽനിന്ന് വരുമ്പോഴും ഫെഫ്ക ചെയർമാൻ  കുറ്റാരോപിതനെവച്ച് സിനിമയെടുക്കുമെന്ന് പ്രഖ്യാപിക്കുകയാണ്  ചെയ്തത‌്. ‘എഎംഎംഎ'യാണ് അഭിനേതാക്കളുടെ ആകെയുള്ള സംഘടന. ഇവിടെ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ ധൈര്യത്തോടെ സംസാരിക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞാണ് താരസംഘടനയുടെ യോഗത്തിൽ പോയതെന്നും റിമ കല്ലിങ്കൽ പറഞ്ഞു.നടി അക്രമിക്കപ്പെട്ട വിഷയത്തിൽ ദിലീപിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ചർച്ചകളിൽ നേതൃത്വം സത്യസന്ധമായി ഇടപെടുന്നുവെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് രമ്യ നമ്പീശൻ പറഞ്ഞു. പക്ഷേ അവിടെ നാടകങ്ങളാണ് നടന്നതെന്ന് വൈകിയാണ് മനസ്സിലായത്. ഇനി അത് വയ്യ,  ഞങ്ങൾ നിൽക്കുന്ന ഇടം കുറച്ചുകൂടി വൃത്തിയാക്കേണ്ടതുണ്ട്. അധികാരം കൊണ്ട് അടിച്ചമർത്തപ്പെടുന്നവരുടെ കൂട്ടത്തിൽ സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരുമുണ്ട്. പരാതികൾ കേൾക്കാൻ സ്ഥിരം കമ്മിറ്റി ഉണ്ടാകണം.   ഇപ്പോഴത്തെ പ്രതികരണം ഒരു തുടക്കം മാത്രമാണെന്നും ഇനി നാടകങ്ങൾക്ക് നിന്നുകൊടുക്കില്ലെന്നും രമ്യ നമ്പീശൻ  തുടർന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2ORf1G3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages