ഒന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: അറസ്റ്റിലായത് ഏഴാം ക്ലാസുകാരന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

ഒന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: അറസ്റ്റിലായത് ഏഴാം ക്ലാസുകാരന്‍

ഇ വാർത്ത | evartha
ഒന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: അറസ്റ്റിലായത് ഏഴാം ക്ലാസുകാരന്‍

ചണ്ഡീഗഢിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഏഴാം ക്ലാസുകാരനെ പോലീസ് പിടികൂടി. ഒക്ടോബര്‍ 15നായിരുന്നു സംഭവം. സ്‌കൂളിലെ ശുചിമുറിയിലെത്തിയ പെണ്‍കുട്ടിയെ ഏഴാം ക്ലാസുകാരന്‍ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഉപദ്രവത്തെക്കുറിച്ച് പെണ്‍കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയെങ്കിലും മാനഹാനി ഭയന്ന് ആദ്യം പരാതി നല്‍കിയിരുന്നില്ല. പിന്നീട് ഒക്ടോബര്‍ 22നാണ് സംഭവം പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ വിവരമറിയിച്ചു.

ഏഴാം ക്ലാസുകാരന്റെ മാതാപിതാക്കളെ സ്‌കൂളില്‍ വിളിച്ചുവരുത്തുകയും ചെയ്തു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പ്രിന്‍സിപ്പലിനോട് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ഥി സമ്മതിച്ചു. ഇതിനുപിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ പിന്നീട് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2AtMsX9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages