ഇ വാർത്ത | evartha
സരിതയുടെ പരാതി:ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികപീഡനത്തിന് കേസെടുത്തു: കേസില്‍ കെസി വേണുഗോപാലും പ്രതി
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനു കേസെടുത്തു. കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനും കേസെടുത്തു. ക്രൈംബ്രാഞ്ചാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.
ഡിജിപി അനില്‍ കാന്തിന് സരിത കഴിഞ്ഞ ആഴ്ച നല്കിയ പുതിയ രണ്ട് പരാതികളിലാണ് എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും കുടുങ്ങിയത്. ജയിലില്‍വച്ച് സരിത എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ പീഡനത്തിനു കേസെടുക്കാമെന്നു സോളാര്‍ കമ്മീഷന് നിര്‍ദേശിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
നേരത്തെ പരാതിയില്‍ പറഞ്ഞിരുന്ന ആര്യാടന് മുഹമ്മദ്, എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന് മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം നസറുള്ള, കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവര്‍ക്കെതിരെ പ്രത്യേകം പരാതികള്‍ വൈകാതെ പൊലീസില്‍ നല്‍കുമെന്നാണ് വിവരം
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Evwe3E
via IFTTT
No comments:
Post a Comment