കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക്; നായകന്‍ പൃഥ്വിരാജ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക്; നായകന്‍ പൃഥ്വിരാജ്

ഇ വാർത്ത | evartha
കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക്; നായകന്‍ പൃഥ്വിരാജ്

നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് കടക്കുന്നു. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിന് ബ്രദേഴ്‌സ് ഡേ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. തന്റെ പിറന്നാള്‍ ദിനത്തില്‍ നടന്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

‘കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാജോണ്‍ ചേട്ടന്‍ (അതെ നമ്മുടെ കലാഭവന്‍ ഷാജോണ്‍) എന്നെ കാണാനെത്തി. അദ്ദേഹം തന്നെ എഴുതിയ ഒരു സ്‌ക്രിപ്റ്റ് എന്നെ വായിച്ചു കേള്‍പ്പിച്ചു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതോടൊപ്പം ആരെ കൊണ്ട് സംവിധാനം ചെയ്യിപ്പിക്കണം എന്ന് അഭിപ്രായവും ചോദിച്ചു.

പക്ഷേ ഷാജോണ്‍ ചേട്ടന്റെ തിരക്കഥയുടെ മികവും അദ്ദേഹം അത് വിവരിച്ച രീതിയും കണ്ടപ്പോള്‍ സ്വാഭാവികമായും ആ തിരക്കഥ സംവിധാനം ചെയ്യാന്‍ അനുയോജ്യനായ ഒരേ ഒരാള്‍ അദ്ദേഹം തന്നെയാണെന്ന് എനിക്ക് തോന്നി’ പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2ClVB5b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages