ഇ വാർത്ത | evartha
‘മലയാളികള്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് വിമാനത്തില്‍ കയറുന്നത്’: നെടുമ്പാശേരിയില്‍നിന്നു ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നത് ചോദ്യം ചെയ്തവരെ പരിഹസിച്ച് ജീവനക്കാര്‍

നെടുമ്പാശേരിയില്‍നിന്നു ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു. രാവിലെ 9.30ന് പോകേണ്ട എയര്‍ ഇന്ത്യ എഐ 933 വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. ഇതു ചോദ്യം ചെയ്യാന്‍ ചെന്ന യാത്രക്കാരനെ ജീവനക്കാരന്‍ മര്‍ദിച്ചതായി പരാതിയുണ്ട്. ഭക്ഷണവും വെള്ളവും യാത്രക്കാര്‍ക്കു നല്‍കുന്നില്ലെന്നുമാണു റിപ്പോര്‍ട്ട്.
അതേസമയം, മലയാളികള്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണു വിമാനത്തില്‍ കയറുന്നതെന്ന് ജീവനക്കാര്‍ പരിഹസിച്ചതായും ആരോപണമുണ്ട്. ഇക്കാര്യത്തില്‍ ക്ഷമ പറയണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാര്‍ ബഹളം വയ്ക്കുകയാണ്. എന്നാല്‍, വിമാനം വൈകുന്ന കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ എയര്‍ ഇന്ത്യ ഇതുവരെ തയാറായിട്ടില്ല.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OIwekC
via IFTTT
No comments:
Post a Comment