ഇ വാർത്ത | evartha
അയ്യപ്പ ദര്‍ശനത്തിനായി സ്ത്രീകള്‍ ശബരിമലയിലെത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര്
ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികള്‍ എത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര് .തുലാമാസ പൂജകള്‍ക്കായി സന്നിധാനത്തെ എത്തിയ തന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യുവതി ക്ഷേത്രത്തിന് മുന്നില്‍ എത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തില്‍ ഏല്‍പ്പിക്കുമെന്നും തന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ നാല്‍പത്തിയഞ്ചുകാരി ശബരിമല സംരക്ഷണ സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങി.ആന്ധ്രയില്‍ നിന്നുള്ള 40 കഴിഞ്ഞ യുവതി ഉള്‍പ്പെടെ സംഘമാണ് പ്രതിഷേധക്കാര്‍ക്കിടയിലൂടെ പമ്പ കടന്നത്. എന്നാല്‍ പ്രതിഷേധക്കാര്‍ക്കിടയിലൂടെ പൊലീസ് ആദ്യം സംരക്ഷണമൊരുക്കി. പമ്പ കടന്ന് ഇവര്‍ സ്വാമി അയ്യപ്പന്‍ റോഡിലേക്കു പ്രവേശിച്ചെങ്കിലും പൊലീസ് പിന്മാറിയയുടന്‍ ഭീഷണിയും മറ്റുമായി യുവതിയെ പ്രതിഷേധക്കാര്‍ പിന്തിരിപ്പിച്ചു. 41 വയസ്സുള്ള മാധവിയാണ് മലകയറാനെത്തിയത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2RVNeD2
via IFTTT
No comments:
Post a Comment