മടക്കാന്‍ കഴിയുന്ന ഫോണുമായി സാംസങ് വിപണിയിലേക്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

മടക്കാന്‍ കഴിയുന്ന ഫോണുമായി സാംസങ് വിപണിയിലേക്ക്

ഇ വാർത്ത | evartha
മടക്കാന്‍ കഴിയുന്ന ഫോണുമായി സാംസങ് വിപണിയിലേക്ക്

മടക്കിവെക്കാന്‍ കഴിയുന്ന ഫോണ്‍ സാംസങ് ഉടന്‍ പുറത്തിറക്കുമെന്ന് കമ്പനി സിഇഒ ഡി.ജെ കോഹ് വ്യക്തമാക്കി. ടാബ്‌ലെറ്റ് ആയും സ്മാര്‍ട്‌ഫോണ്‍ ആയും ഉപയോഗിക്കാന്‍ കഴിയുന്ന വിധമാണ് നിര്‍മ്മാണമെന്നാണ് കോഹിന്റെ വാക്കുകളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്മാര്‍ട് ഫോണ്‍ പോലെ കൊണ്ടു നടക്കാവുന്നതും ആവശ്യമുള്ളപ്പോള്‍ ഒരു ടാബ് ലെറ്റ് ആയും ഉപയോഗിക്കാനാവും. എന്നാല്‍ ഈ ഫോണിന്റെ ഡിസ്‌പ്ലേ, തുടങ്ങി മറ്റു പ്രത്യേകതകളൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 6.5 ഇഞ്ചിന് മുകളില്‍ വലിപ്പമുള്ള ഡിസ്‌പ്ലെയാവാനാണ് സാധ്യത.

എന്ന് വിപണിയിലെത്തുമെന്നും വ്യക്തമാക്കിയിട്ടില്ല. വന്‍ ലോഞ്ചിങും കമ്പനി ലക്ഷ്യമിടുന്നുണ്ട്. അതേസമയം ചൈനീസ് കമ്പനിയായ വാവേയ് സമാനമായൊരു ഫോണുമായി ഈ വര്‍ഷം തന്നെ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ ആദ്യം അവതരിപ്പിക്കാനാവും സാംസങിന്റെ ശ്രമം.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2ITC912
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages