ബത്തേരി>ബത്തേരി നഗരസഭയിലെ മന്തംകൊല്ലി ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ എൽഡിഎഫിന് നഗരസഭാ ഭരണം തുടരാം. എൽ ഡി എഫ് സ്ഥാനാർഥി സി പി ഐ എമ്മിലെ ഷേർളി കൃഷ്ണൻ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.
35 ഡി വി ഷ നുള്ള നഗരസഭ നിലവിൽ ഭരിക്കുന്നത് ഒരു കേരളാ കോൺഗ്രസ് എം അംഗത്തിന്റെ പിന്തുണയോടെ എൽ ഡി എഫ് ആണ്. കഴിഞ്ഞ നാല് മാസം മുതൽ ഒരു വർഷത്തേക്ക് കേരള കോൺഗ്രസ് അംഗമായ ടി എൽ സാബുവാണ് ചെയർമാനായിട്ടുള്ളത്.നിലവിൽ 33 കൗൺസിലർമാരിൽ എൽ ഡി എഫിന് 15 ഉം യു ഡി എഫിന് 16ഉം കേരള കോൺഗ്രസിന് ഒന്നും ബിജെപിക്ക് ഒന്നുമാണ് അംഗസംഖ്യ. ഷേർളി കൃഷ്‌ണന്റെ വിജയത്തോടെ കൗൺസിലർമാരുടെ എണ്ണം 34 ആയി. എൽഡിഎഫിന് 16 അംഗങ്ങളായി. ഒരു കേരള കോൺഗ്രസ് അംഗത്തിന്റെ പിന്തുണകൂടിയാകുമ്പോൾ അംഗസംഖ്യ 17 ആയി.ഈ സാഹചര്യത്തിൽ യുഡിഎഫും ബിജെപിയും ചേർന്നാലും കൗൺസിലിനെതിതെ അവിശ്വാസം പാസാക്കാനാവില്ല. അവിശ്വാസം പാസാകണമെങ്കിൽ 18 അംഗങ്ങളുടെ പിന്തുണ വേണം. അതിനാലാണ് മന്തംകൊല്ലി ഉപതെരഞ്ഞെടുപ്പ് നിർണായകമായത്.
എൽ ഡി എഫിലെ മറ്റൊരു അംഗത്തിന് സർക്കാർ ജോലി ലഭിച്ചതിനാൽ രണ്ട് മാസം മുമ്പ് രാജി വച്ചിരുന്നു. ആ ഡിവിഷനിൽ പിന്നിട് ഉപതെരഞ്ഞെടുപ്പ് നടക്കും . ആ തെരഞ്ഞെടുപ്പും എൽ ഡി എഫ് ഭരണസമിതിക്ക് നിർണായകമാണ്.
മന്തംകൊല്ലിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് സ്വതന്ത്ര കൗൺസിലർ ശോഭന ജനാർദനന്റെ നിര്യാണത്തെ തുടർന്നാണ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.ഷേർളി കൃഷ്ണൻ (എൽഡിഎഫ്) ബബിത സുധീർ (യു ഡി എഫ്) സിനിഷാന (ബിജെപി) എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. .കഴിഞ്ഞ തവണ എൽ ഡി എഫ് ഭൂരിപക്ഷമായ 44വോട്ടിൽനിന്ന് 150 വോട്ടായി ഉയർത്തിയാണ് ഇത്തവണത്തെ വിജയം. വോട്ട് നില എൽ ഡി എഫ് 480 ,യു ഡി എഫ് 330, ബിജെപി 81 എന്നിങ്ങനെയാണ്.
from Kerala || Deshabhimani Online News https://ift.tt/2pOHxtu
via IFTTT
No comments:
Post a Comment