തൃശൂർ
മാർക‌്സിസ‌്റ്റ‌് ചിന്തകനും അധ്യാപകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. വി അരവിന്ദാക്ഷന്റെ അനുസ‌്മരണാർഥം അരവിന്ദാക്ഷൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ‌്കാരം ചരിത്രകാരി ഡോ. റൊമില ഥാപ്പർക്ക‌് സമ്മാനിക്കുമെന്ന‌് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 50,000രൂപയും പ്രശസ‌്തിപത്രവും ഫലകവും അടങ്ങുന്നതാണ‌് പുരസ‌്കാരം.
എം എ ബേബി ചെയർമാനും ഡോ. കെ സച്ചിദാനന്ദൻ, ഡോ. കെ പി മോഹനൻ, പ്രൊഫ. സി വിമല, ഡോ.കാവുമ്പായി ബാലകൃഷ‌്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ‌് പുരസ‌്കാര ജേതാവിനെ തെരഞ്ഞെടുത്തത‌്. മതേതരത്വവും ജനാധിപത്യവും ആവിഷ‌്കാര സ്വാതന്ത്ര്യവും നേരിടുന്ന ഭീഷണികൾക്കെതിരെ ജാഗ്രതയോടെ കാവൽ നിൽക്കുന്ന ആക്ടിവിസ‌്റ്റാണ‌് റൊമില ഥാപ്പർ.
അരവിന്ദാക്ഷൻ അനുസ‌്മരണവും സ‌്മാരക പ്രഭാഷണവും 17ന‌് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും. വൈകിട്ട‌് അഞ്ചിന‌് ജനാധിപത്യം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ദേശാഭിമാനി ചീഫ‌് എഡിറ്റർ പി രാജീവ‌് പ്രഭാഷണം നടത്തും. അനുസ‌്മരണ പ്രഭാഷണം പ്രൊഫ. ആർ ഗോപാലകൃഷ‌്ണൻ നിർവഹിക്കും. പ്രബന്ധ മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനം ചടങ്ങിൽ വിതരണം ചെയ്യും.
വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ‌് ഡോ. കാവുമ്പായി ബാലകൃഷ‌്ണൻ, സെക്രട്ടറി പി എസ‌് ഇക‌്ബാൽ, പ്രൊഫ. ഐശ്വര്യ എസ‌് ബാബു എന്നിവർ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2EpkDDt
via IFTTT
No comments:
Post a Comment