വെള്ളത്തൂവൽ
പന്നിയാർ വൈദ്യുത നിലയത്തിന്റെ പുനർനിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണെന്നും ഒരു ജനറേറ്റർ 27 ന് പ്രവർത്തിപ്പിക്കാനാവുമെന്നും മന്ത്രി എം എം മണി പറഞ്ഞു. വൈദ്യുതി നിലയം സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജോലികൾ എത്രയും വേഗം പൂർത്തീകരിക്കാൻ സർക്കാർ എല്ലാ സഹായവും നൽകിവരുന്നുണ്ട്. ജീവനക്കാരും ആത്മാർഥമായി കഠിനാധ്വാനം ചെയ്യുകയാണ്. ഇക്കാര്യത്തിൽ അവരെ അഭിനന്ദിക്കണം. വെള്ളവും ചെളിയും വലിയ തോതിലാണ് വൈദ്യുത നിലയത്തെ മൂടിയത്. കോടികളുടെ നഷ്ടം ഉണ്ടായി. തകരാറിലായതും തകർന്നതുമായ വൈദ്യുതി നിലയങ്ങൾ പൂർവസ്ഥിതിയിലാക്കാൻ എല്ലാവിധ പിന്തുണയും സഹായവും ചെയ്തുവരുന്നു. ലോവർ പെരിയാറിലെ തകരാർ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് പരിഹരിക്കാനായത് ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും ആത്മാർഥമായ ഇടപെടലുകൾകൊണ്ടാണ്. പ്രളയം വൈദ്യുതി മേഖലയിൽ കനത്തനാശം വരുത്തിയെങ്കിലും ഉപഭോക്താക്കൾക്ക് ഒരു കുറവും അസൗകര്യവും വരുത്താതെ ഫലപ്രദമായി ഇടപെടുന്ന നയമാണ് സർക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു.
ഞായറാഴ്ച പന്നിയാർ ജലവൈദ്യുത പദ്ധതിയും അതിനോടനുബന്ധിച്ച‌് വെള്ളത്തൂവലിലുള്ള ചെറുകിട വൈദ്യുത നിലയങ്ങളുമാണ് മന്ത്രി സന്ദർശിച്ചത്. പ്രളയം തകർത്ത ജനറേറ്റർ, ടർബൈനുകൾ, കൺട്രോൾ ആൻഡ് പ്രൊട്ടക്ഷൻ എക്സൈറ്റ് ഗവർണർ, പാനലുകൾ എന്നിവയും വെള്ളം കയറി കേടായ വയന്റിങ്ങ്, ബയറിങ്ങുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയും മന്ത്രി നേരിൽ കണ്ട് പ്രവർത്തന പുരോഗതി വിലയിരുത്തി. ജീവനക്കാരുടെ കഠിന പ്രയത്നത്തിൽ മന്ത്രി മതിപ്പ് പ്രകടിപ്പിച്ചു. ചീഫ് എൻജിനിയർ സി ബി തോമസ്, ഡെപ്യൂട്ടി ചീഫ് എൻജിനിയർ എസ് ജെ മേക്കന്നേൽ, എക്സിക്യൂട്ടീവ് എൻജിനിയർ ഡാലിയ ശ്രീധർ, ബിനു പാലപ്പിള്ളിൽ, എ ഇ ചന്ദ്രബോസ്, അനിൽകുമാർ എന്നിവർ പ്രവർത്തന പുരോഗതി മന്ത്രിയെ അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2y7uWq6
via IFTTT
No comments:
Post a Comment