കൗമാരക്കാരിയായ മകളെ മല കയറ്റിയ മുൻ മേൽശാന്തിയും സുപ്രീംകോടതി വിധിക്കെതിരെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

കൗമാരക്കാരിയായ മകളെ മല കയറ്റിയ മുൻ മേൽശാന്തിയും സുപ്രീംകോടതി വിധിക്കെതിരെ


കൗമാരക്കാരിയായ മകളെ ശബരിമല ദർശനത്തിന‌് അനുവദിച്ച  മുൻ മേൽശാന്തി സുപ്രീംകോടതി വിധിക്കെതിരെ രംഗത്ത‌്. 2013–14 വർഷം  ശബരിമല മേൽശാന്തിയായിരുന്ന തൃക്കാരിയൂർ പനങ്ങാട്ടുമ്പിള്ളിമന പി എൻ നാരായണൻ നമ്പൂതിരിക്കെതിരെയാണ‌് ആരോപണമുയർന്നത‌്‌. സുപ്രീംകോടതി വിധിക്കെതിരെ യുവമോർച്ച തൃക്കാരിയൂരിൽ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ റാലി ഉദ‌്ഘാടനം ചെയ‌്തത‌് നാരായണൻ നമ്പൂതിരിയാണ‌്. ഇദ്ദേഹം മേൽശാന്തിയായിരിക്കേയാണ‌് 11 വയസുള്ള മകൾ 2014 ലെ വിഷുഉത്സവകാലത്ത‌് ശബരിമലദർശനം നടത്തിയത‌്. 

ഇത‌് വിവാദമായതോടെ  ദേവസ്വം വിജിലൻസ്  അന്വേഷിച്ച‌് റിപ്പോർട് നൽകിയിരുന്നു.  16ന‌് രാവിലെ പമ്പയിൽ പൊലീസ് തടഞ്ഞുവെങ്കിലും മേൽശാന്തിയുടെ മകളായതിനാൽ കയറ്റിവിട്ടു. സന്നിധാനത്ത‌് പടി പൂജയ‌്ക്കായി  ഇറങ്ങിയപ്പോൾ അയ്യപ്പ സേവാസംഘം പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ദേവസ്വം ബോർഡ‌് ഫോട്ടോഗ്രാഫർ പെൺകുട്ടി സന്നിധാനത്ത് നിൽക്കുന്ന ചിത്രം പകർത്തിെയെങ്കിലും ഉന്നത ഉദ്യോഗസ്ഥർ നീക്കം ചെയ്യിച്ചു.

സംഭവം വിവാദമായതോടെ ദേവസ്വം സെക്രട്ടറി ജ്യോതിലാലിനെ  യുഡിഎഫ‌് സർക്കാർ ചുമതലപ്പെടുത്തി. മകൾ ദർശനം നടത്തിയത് വിജിലൻസ് മുമ്പാകെ മേൽശാന്തി സമ്മതിച്ചിരുന്നു. തുടർന്ന‌് ലക്ഷങ്ങൾ  പിഴയൊടുക്കിയാണ‌് പ്രശ‌്നം പരിഹരിച്ചത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2OMtcfe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages