'നാളെ ആരും സസ്യേതര ഭക്ഷണം കഴിയ്ക്കരുത്' :ഗാന്ധി ജയന്തിയുടെ മറവില്‍ വിലക്കുമായി റെയില്‍വേ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

'നാളെ ആരും സസ്യേതര ഭക്ഷണം കഴിയ്ക്കരുത്' :ഗാന്ധി ജയന്തിയുടെ മറവില്‍ വിലക്കുമായി റെയില്‍വേ

കൊച്ചി> ഗാന്ധിജയന്തി ദിനത്തില്‍ സസ്യേതര ഭക്ഷണം വിലക്കി റെയില്‍വേ. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ പരിസരങ്ങളിലെങ്ങും സസ്യേതര ഭക്ഷണം വിളമ്പുന്നില്ലെന്ന് ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്ന് റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു. ഗന്ധിജയന്തിയുടെ മറവില്‍ ഇത്തരത്തിലൊരു നടപടി ചരിത്രത്തിലാദ്യമാണ്  ഈ വര്‍ഷവും 2019,2020 വര്‍ഷങ്ങളിലും ഒക്ടോബര്‍ രണ്ടിന് സസ്യ ഭക്ഷണം മാത്രമേ ട്രെയിനില്‍ വിളമ്പാവൂ എന്നും ഉത്തരവിലുണ്ട്.

റെയില്‍വേയിലെ ഭക്ഷണ വിതരണ ചുമതലയുള്ള ഐആര്‍സിടിസിയ്‌ക്കും എല്ലാ റെയില്‍വേ മേഖലാ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാര്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്. പ്ലാറ്റ് ഫോമുകളില്‍ റെയില്‍വേയുടെ ലൈസന്‍സ് വാങ്ങി പ്രവര്‍ത്തിയ്ക്കുന്ന നോണ്‍ വെജിറ്റെറിയന്‍ കാന്റീനുകള്‍ ചൊവ്വാഴ്ച പൂട്ടിയിടുമോ എന്ന് വ്യക്തമല്ല.

ഗാന്ധിജിയുടെ ജന്മദിനത്തിന്റെ മറവിലും സമൂഹത്തില്‍ ഭിന്നത വിതയ്ക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരും റെയില്‍വെയും എന്ന് വിമര്‍ശനമുയരുന്നുണ്ട്.

സസ്യേതര ഭക്ഷണം വിലക്കി റെയിൽവേ ബോർഡ് ഇറക്കിയ ഉത്തരവ്



from Kerala || Deshabhimani ​Online ​News https://ift.tt/2NcfRIl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages