ശബരിമല സ്‌ത്രീപ്രവേശനം: ബിജെപി ഐടി സെൽ പോളിലും കൂടുതൽ വോട്ട്‌ പിണറായിക്ക്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

ശബരിമല സ്‌ത്രീപ്രവേശനം: ബിജെപി ഐടി സെൽ പോളിലും കൂടുതൽ വോട്ട്‌ പിണറായിക്ക്‌

തിരുവനന്തപുരം > ശബരിമലയിലെ സ്‌ത്രീ പ്രവേശന വിഷയത്തിൽ തന്ത്രിയുടെ നിലപാടാണോ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണോ ജനങ്ങൾ പിന്തുണക്കുന്നതെന്ന് ചോദിച്ച്‌ തിരുവനന്തപുരം ബിജെപി ഐടി സെൽ ജില്ലാ സഹകൺവീനർ തന്റെ ഫേസ്‌ബുക്ക്‌ പ്രൊഫൈലിൽ നടത്തിയ പോളിങ്ങിലും 61 ശതമാനം ആളുകളും പിന്തുണച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ. തന്ത്രിയെ പിന്തുണച്ചവർ 39 ശതമാനം മാത്രം. ആറായിരത്തിലധികം പേരാണ്‌ ഈ പോളിൽ വോട്ട്‌ ചെയ്‌തത്‌.

ശബരിമലയിൽ സ്ത്രീകൾ കയറിയാൽ നട അടച്ച് താക്കോൽ പന്തളം കൊട്ടാരത്തെ ഏല്പിക്കുമെന്ന് തന്ത്രി കണ്‌ഠര്‌ രാജീവര്‌ പറഞ്ഞിരുന്നു. എന്നാൽ തന്ത്രിയുടെ മുണ്ടിന്റെ കോന്തലയിൽ കിടക്കുന്ന താക്കോലിലാണ് അധികാരം കേന്ദ്രീകരിക്കുന്നത് എന്ന് കരുതരുത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

നേരത്തേ ബിജെപി നേതാവ് ലസിതാ പാലക്കൽ നടത്തിയ പോളിലും താന്ത്രിയേക്കാൾ പിന്തുണ മുഖ്യമന്ത്രിക്ക്‌ ലഭിച്ചിരുന്നു. ശബരിമല വിഷയത്തിൽ സംഘപരിവാർ അനൂകുലികളുടെ ഇടയിൽ തന്നെയുള്ള ഭിന്നാഭിപ്രായങ്ങളുടെ തെളിവാണ്‌ ഭൂരിപക്ഷവും ആർഎസ്‌എസ്‌ അനുകൂലികൾ മാത്രം ഫോളോ ചെയ്യുന്ന ഈ അക്കൗണ്ടിലെ പോളിങ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ എബിവിപിയുടെ ചില വനിതാ നേതാക്കളും സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ച്‌  രംഗത്തെത്തിയിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2EIwBrB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages