ഇ വാർത്ത | evartha
ശബരിമല വിഷയത്തില്‍ തമിഴ് പെണ്‍കുട്ടികളുടെ പാട്ട് സൂപ്പര്‍ ഹിറ്റ്

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി തമിഴ് പെണ്‍കുട്ടികളുടെ മ്യൂസിക്ക് വീഡിയോ. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്ത്രീകളുടെ പ്രവേശനം തടയുന്നതില്‍ എന്ത് ന്യായമാണ് പറയാനുള്ളതെന്നൊക്കെ ചോദിച്ചുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്.
നാല് യുവതികള്‍ ചേര്‍ന്ന് ചുവട് വെച്ച് പാട്ട് പാടുന്നതാണ് വീഡിയോ. ‘അയ്യപ്പന് ബ്രഹ്മചാരിയാണ്, അയ്യപ്പന് അക്കാര്യത്തില്‍ സംശയമില്ല, ഞങ്ങള്‍ക്കും അക്കാര്യത്തില്‍ സംശയമില്ല, സംശയമുള്ളവരാണ് വീട്ടിലിരിക്കേണ്ടത്..’ തുടങ്ങിയ വരികളിലൂടെ ആര്‍എസ്എസ് സംഘ ശക്തികളോടാണ് യുവതികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും വാദിക്കുന്നതും.
എല്ലാ കാര്യങ്ങള്‍ക്കും സ്ത്രീകള്‍ വേണം, പക്ഷേ അമ്പലത്തിലെത്തുമ്പോള്‍ മാത്രം അവര്‍ അയിത്തമുള്ളവരാകുന്നുവെന്നും, മേല്‍വസ്ത്രം ധരിച്ചതിന് സ്ത്രീകളുടെ മുലകളരിയുകയും, മുലക്കരം ചാര്‍ത്തുകയും ചെയ്ത നാടിന്റെ പാരമ്പര്യമാണോ നിങ്ങള്‍ പറയുന്നതെന്നും ഇവര്‍ പാട്ടിലൂടെ ചോദിക്കുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2yA2HQT
via IFTTT
No comments:
Post a Comment