സൂപ്പർതാരം അജിത് ഇപ്പോഴും ഉപയോഗിക്കുന്നത് നോക്കിയയുടെ സാധാരണ ഫോൺ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

സൂപ്പർതാരം അജിത് ഇപ്പോഴും ഉപയോഗിക്കുന്നത് നോക്കിയയുടെ സാധാരണ ഫോൺ

ഇ വാർത്ത | evartha
സൂപ്പർതാരം അജിത് ഇപ്പോഴും ഉപയോഗിക്കുന്നത് നോക്കിയയുടെ സാധാരണ ഫോൺ

തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് തല അജിത്. അജിത്തിന്റെ ലാളിത്യമാര്‍ന്ന ജീവിതശൈലിയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. എന്നാൽ ആരാധകരെ ഞെട്ടിക്കുന്ന മറ്റൊരു രസികൻ വർത്തമാനമാണ് ഇപ്പോൾ തമിഴകത്ത് ചർച്ചയാകുന്നത്.

സാധാരണക്കാർ പോലും അതിനൂതന സ്മാർട്ട്ഫോണുകളിലേക്ക് മാറുന്ന കാലത്ത് സൂപ്പർതാരം അജിത് ഉപയോഗിക്കുന്നത് നോക്കിയയുടെ സാധാരണ ഫോണാണത്രേ! മറ്റുള്ളവരോട് ഫോണിൽ സംസാരിക്കാൻ ഈ ബേസിക് സെറ്റു തന്നെ ധാരാളം എന്ന നിലപാടിലാണ് തല അജിത്.

സൂപ്പർതാരം, നോക്കിയ സെറ്റ് കൊണ്ടു നടക്കുന്നതു കണ്ട് വിഷമവൃത്തത്തിലായത് വിശ്വാസം എന്ന സിനിമയുടെ പ്രൊഡക്​ഷൻ മാനേജരാണ്. ഐഫോണിന്റെ കൂടിയ സെറ്റാണ് പ്രൊഡക്​ഷൻ മാനേജർ ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് പഴയ ഫോൺ കൊണ്ടുനടക്കുന്നതെന്ന് ചോദിച്ചപ്പോൾ അജിത്തിന് പൊട്ടിച്ചിരി. പ്രൊഡക്​ഷന്റെ ജോലികൾ ഏകോപിപ്പിക്കാൻ സ്മാർട്ട്ഫോൺ ആവശ്യമാണെന്നും എന്നാൽ തനിക്കതിന്റെ ആവശ്യമില്ലെന്നും പറഞ്ഞാണ് അജിത് പ്രൊഡക്‌ഷൻ മാനേജരെ സമാധാനപ്പെടുത്തിയത്.

അതിനിടെ ഒരു ആരാധകനോട് അജിത് സംസാരിക്കുന്ന വീഡിയോയും ഇപ്പോള്‍ വൈറല്‍ ആയിട്ടുണ്ട്. ഒരു സ്‍കൂളില്‍ എത്തിയതായിരുന്നു അജിത്. ഒരു ആരാധകൻ അപ്പോള്‍ വീഡിയോ എടുക്കാൻ ശ്രമിച്ചു. എന്നാല്‍ വളരെ സാധരണമായ രീതിയിലായിരുന്നു അജിത്തിന്റെ പ്രതികരണം. തമ്പി ദയവായി ക്യാമറ ഓഫ് ചെയ്യൂ. സ്‍കൂളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകും എന്നായിരുന്നു അജിത് പറഞ്ഞത്. ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കുകയും ചെയ്‍തു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2C0GBJU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages