വസ്‌തുതകള്‍ വളച്ചൊടിച്ച് പ്രതിപക്ഷനേതാവ‌് തെറ്റിദ്ധരിപ്പിക്കുന്നു: മന്ത്രി ടി പി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

വസ്‌തുതകള്‍ വളച്ചൊടിച്ച് പ്രതിപക്ഷനേതാവ‌് തെറ്റിദ്ധരിപ്പിക്കുന്നു: മന്ത്രി ടി പി

കോഴിക്കോട‌് > സംസ്ഥാനത്ത‌് ബ്രൂവറികൾ അനുവദിച്ചത‌് സംബന്ധിച്ച‌് പ്രതിപക്ഷ നേതാവ‌് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന‌് എക‌്‌‌‌‌‌‌സൈസ‌് മന്ത്രി ടി പി രാമകൃഷ‌്‌ണൻ പറഞ്ഞു. അദ്ദേഹത്തിന്റെ  ചോദ്യങ്ങൾക്കെല്ലാം വിശദമായ മറുപടി വാർത്താസമ്മേളനത്തിൽ നൽകിയതാണ‌്. എന്നിട്ടും വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ച‌് മന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നതായി പ്രചരിപ്പിക്കുന്നു. ഇത്തരത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും. സംസ്ഥാന വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ(സിഐടിയു) ജനറൽ കൗൺസിൽ ഉദ‌്ഘാടനം ശചയ്യുകയായിരുന്നു മന്ത്രി.

ബ്രൂവറികൾ ആരംഭിക്കാൻ സർക്കാർ തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട‌്. അവർക്ക‌് ലൈസൻസ‌് ലഭിക്കണമെങ്കിൽ വിവിധ വകുപ്പുകളുടെ പരിശോധനകൾ ആവശ്യമാണ‌്. പരിസ്ഥിതി, ഭൂഗർഭജലം എന്നിവയടക്കമുള്ള പ്രശ‌്‌‌നങ്ങൾ പരിശോധിച്ചാകും തുടർനടപടി. എല്ലാ വകുപ്പുകളും അനുമതി നൽകിയാൽ മാത്രമേ ബന്ധപ്പെട്ടവർക്ക‌് ലൈസൻസ‌് ലഭിക്കൂ. വസ‌്‌‌തുത ഇതായിക്കേ  സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ആസൂത്രിത നീക്കമാണ‌് നടക്കുന്നത‌്.

കേരളത്തിൽ വിറ്റഴിക്കുന്ന ബിയറിന്റെ 40 ശതമാനവും ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ എട്ട‌് ശതമാനവും ഇപ്പോൾ പുറത്തുനിന്നാണ‌് കൊണ്ടുവരുന്നത‌്. അത‌് ഇവിടെ ഉൽപാദിപ്പിച്ചാൽ വരുമാനം മെച്ചപ്പെടുത്താം, തൊഴിലവസരങ്ങൾ ഉണ്ടാകുകയും ചെയ്യും. ഇക്കാരണത്താലാണ‌് ബ്രുവറികൾക്ക‌് അനുമതി നൽകിയത‌്. കേരളത്തിന‌് ആവശ്യമായ മദ്യം ഇവിടെത്തന്നെ ഉൽപാദിപ്പിക്കണമെന്നാശ്യപ്പെട്ട‌് പ്രതിപക്ഷ നേതാവ‌് കത്ത‌് തന്നിട്ടുണ്ട‌്. ഇക്കാര്യം പരിശോധിച്ച‌് റിപ്പോർട്ട‌് നൽകാൻ അഡീഷണൽ ചീഫ‌് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2NW7plL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages