ഇ വാർത്ത | evartha
ഈ പാലത്തിലൂടെ നടക്കാന്‍ ആരും ഒന്ന് പേടിക്കും: വീഡിയോ

തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലെ ഈ ആകാശപ്പാലം ഏറെ പ്രശസ്തമാണ്. പക്ഷേ ഗ്ലാസ് നിര്‍മ്മിത ആകാശപ്പാലത്തിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. കാരണമെന്തെന്നോ ?, പുതിയ ശബ്ദ വെളിച്ച സംവിധാനങ്ങളാണ് ഇംഗ്ലീഷ് അക്ഷരം ‘എ’ യുടെ രൂപത്തിലുള്ള ഗ്ലാസ് നിര്‍മ്മിത പാലത്തില്‍ ഒരുക്കിയിരിക്കുന്നത്.
പണ്ടത്തെ പോലെ ചില്ല് ഗ്ലാസിലൂടെ അനായാസമായി നടക്കാന്‍ ഒന്നു ഭയക്കും. ഏത് നിമിഷവും കാലിനടിയിലെ ചില്ല് ഗ്ലാസ് പൊട്ടുന്ന ശബ്ദം കേട്ടേക്കാം. കൂടെ അടര്‍ന്ന് മാറുന്ന ചില്ലു പാളികളും. നിരവധി സഞ്ചാരികളാണ് കാലിനടിയിലെ ഗ്ലാസ് പൊട്ടുന്നത് നേരിട്ട് അനുഭവിക്കാന്‍ എത്തിച്ചേരുന്നത്.
ആകാശപ്പാലം നേരത്തെ തന്നെ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കാലിനടിയിലെ പൊട്ടുന്ന ഗ്ലാസ് കൂടെ വന്നതോടെ ഇത് കൂടുതല്‍ മനോഹരമായിരിക്കുന്നു. വേറെയും നിരവധി പ്രത്യേകതകള്‍ സഞ്ചാരികള്‍ക്കായി നിര്‍മ്മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2DXevlE
via IFTTT
No comments:
Post a Comment