ഇ വാർത്ത | evartha
‘കോര്‍പറേറ്റ് ഭീമന്മാരെ കെട്ടിപ്പിടിച്ച്, കര്‍ഷകരെ തട്ടിമാറ്റി’..; മോദിക്കെതിരെ പുതിയ ട്രോള്‍ വീഡിയോയുമായി ദിവ്യ സ്പന്ദന

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ ട്രോള്‍ വീഡിയോയുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. ബിജെപി സര്‍ക്കാരിന്റെ കീഴില്‍ തഴച്ച് വളരുന്ന കോര്‍പ്പറേറ്റ് ഭീമന്മാരുടെ മേധാവികളെ നെഞ്ചോട് ചേര്‍ക്കുന്ന മോദി കര്‍ഷകരെയും സ്ത്രീസുരക്ഷയെയും തള്ളിക്കളയുന്നതടക്കമുള്ളതിനെ രൂക്ഷമായി പരിഹസിക്കുന്നതാണ് വീഡിയോ. വിദേശ യാത്ര, ജി.എസ്.ടി, പെട്രോള്‍ വില, 15 ലക്ഷം ഡെപോസിറ്റ്, എന്നിവയെ ഒക്കെ കണക്കിന് വീഡിയോയില്‍ പരിഹസിക്കുന്നുണ്ട്.
അതേസമയം, കോടികള്‍ അഴിമതി നടത്തി രാജ്യം വിട്ട നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്യ എന്നിവരെയും ദിവ്യ വീഡിയോയില്‍ കളിയാക്കി. ആള്‍കൂട്ട കൊല ആസ്വദിക്കുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. കേസുകളെടുത്ത് തന്നെ ഭയപ്പെടുത്താനാണ് നീക്കമെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്ന് പ്രഖ്യാപിച്ചാണ് മോദിക്കെതിരേ വീഡിയോ ട്രോളുമായി ദിവ്യ ഫെയ്‌സ്ബുക്കില്‍ രംഗത്ത് വന്നിരിക്കുന്നത്.
https://m.facebook.com/story.php?story_fbid=184431022442745&id=178427215195&refsrc=https%3A%2F%2Fm.facebook.com%2Framyaactressofficial%2Fvideos%2F184431022442745%2F&_rdr
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2C0Kajg
via IFTTT
No comments:
Post a Comment