ശബരിമല: രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ തെരുവില്‍ ഇറക്കിയത് വോട്ടു ലക്ഷ്യമിട്ട്- ജസ്റ്റിസ് കെമാല്‍ പാഷ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

ശബരിമല: രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ തെരുവില്‍ ഇറക്കിയത് വോട്ടു ലക്ഷ്യമിട്ട്- ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി > ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തെരുവില്‍ നടക്കുന്ന പ്രക്ഷോഭം കോടതിയലക്ഷ്യമെന്ന് ജസ്റ്റിസ് കെമാല്‍പാഷ. പറയേണ്ടതു കോടതിയില്‍ പറയാതെ ഇപ്പോള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ് ഇക്കൂട്ടരുടെ ശ്രമമെന്നും കെമാല്‍ പാഷ ആരോപിച്ചു. റിവ്യൂ ഹര്‍ജി കൊണ്ടു കാര്യമായ പ്രയോജനമില്ലെന്നും വിധിയില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രശ്‌നത്തെ തെരുവിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലായിരുന്നു. ശബരിമല വിഷയം കോടതിയിലെത്താതിരിക്കാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്. കോടതിയിലെത്തിയതിനാല്‍ നീതിയുക്തമായ തീരുമാനമുണ്ടായി.രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ തെരുവില്‍ ഇറക്കിയത് വോട്ടു ലക്ഷ്യമിട്ടാണ്. വിശ്വാസികളായ സ്ത്രീകള്‍ക്കു ശബരിമലയ്ക്കു പോകണോ വേണ്ടയോ എന്നു തീരുമാനിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി



 



from Kerala || Deshabhimani ​Online ​News https://ift.tt/2A73zOi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages