ഇ വാർത്ത | evartha
തന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്;ഹര്‍ത്താലിനു കട പൂട്ടുന്ന ലാഘവത്തോടെയാണു ശബരിമല നട അടച്ചിടുമെന്നു തന്ത്രി പറഞ്ഞത്.
തിരുവനന്തപുരം: ആചാരം ലംഘിച്ചാല്‍ നട അടച്ചിടുമെന്ന് പറഞ്ഞ തന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്. ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയിലേത്. തന്ത്രി നട അടയ്ക്കുമെന്ന് പറഞ്ഞത് ഹര്‍ത്താലിന് കട പൂട്ടുന്ന ലാഘവത്തോടെയെന്നും സുധാകരന് വിമര്‍ശിച്ചു.
ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാലചരിത്രം നോക്കേണ്ടതില്ല. ധൈര്യമുള്ളവര്‍ പോയാല്‍ മതി.ദർശനത്തിനെത്തിയ സ്ത്രീകള്‍ തിരിച്ചുപോയതു നിരാശാജനകമെന്നും സുധാകരൻ പറഞ്ഞു. യുവതികള്‍ പ്രവേശിച്ചാല്‍ നിയമം കൈയിലെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ ആരും നോക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്നിധാനത്തു യുവതികള്‍ എത്തിയാല്‍ നട അടച്ചു നാട്ടിലേക്കു പോകുമെന്നു തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കിയിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2pZTkFy
via IFTTT
No comments:
Post a Comment