ഇവിടെ ഷർട്ടിന്‌ വിലക്കില്ല ; അനാചാരത്തെ ഊരിയെറിഞ്ഞ്‌ മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ഇവിടെ ഷർട്ടിന്‌ വിലക്കില്ല ; അനാചാരത്തെ ഊരിയെറിഞ്ഞ്‌ മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രം

കൊച്ചി> അനാചാരങ്ങളെ വിശ്വാസത്തിന്റെ പേരുപറഞ്ഞ‌് തിരിച്ചുകൊണ്ടുവരാൻ ചിലർ ശ്രമിക്കുമ്പോൾ വിശ്വാസപരമായ ആചാരങ്ങളെ കാലോചിതമായി പരിഷ‌്കരിച്ച‌് മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രം. എസ‌്എൻഡിപിയോഗം മൂവാറ്റുപുഴ യൂണിയനുകീഴിലുള്ള  ക്ഷേത്രത്തിൽ കഴിഞ്ഞ മെയ‌് അഞ്ചിനുശേഷം അമ്പലത്തിനകത്ത‌് ഷർട്ട‌് ധരിച്ചുകയറുന്നതിന‌് വിലക്കില്ല. വിലക്കെഴുതിവച്ചിരുന്ന ബോർഡ‌് വലിച്ചെറിഞ്ഞാണ‌് വിശ്വാസികൾ പരിഷ‌്കരണത്തെ സ്വാഗതം ചെയ‌്തത‌്. എസ‌്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ മെയ‌് അഞ്ചിന‌് നൂറുകണക്കിനാളുകൾ ഷർട്ട‌് ധരിച്ച‌് അമ്പലത്തിനകത്ത‌് കയറി പ്രാർഥിക്കുകയും ചെയ‌്തു.

ക്ഷേത്രം  103 വർഷം പഴക്കമുള്ളതാണ‌്. ശ്രീനാരായണഗുരു ഇവിടെ സന്ദർശനം നടത്തിയതായി രേഖകളുണ്ടെന്ന‌്  ഭാരവാഹികൾ പറഞ്ഞു. കാലങ്ങളായി ക്ഷേത്ര തന്ത്രിയും  ഈഴവ സമുദായക്കാർ തന്നെ.

മെയ‌് അഞ്ചിനായിരുന്നു സുബ്രഹ‌്മണ്യ ശ്രീകോവിലിന്റെയും ഗുരുദേവക്ഷേത്രത്തിന്റെയും സമർപ്പണം. ശ്രീകോവിൽ സമർപ്പണം ശിവഗിരി മഠാധിപതിയും ഗുരുദേവ ക്ഷേത്രസമർപ്പണം വെള്ളാപ്പള്ളി നടേശനുമാണ‌്  നിർവഹിച്ചത‌്. സമർപ്പണച്ചടങ്ങിനു മുന്നോടിയായി വെള്ളാപ്പള്ളി നടേശനാണ‌്, ഷർട്ട‌് ധരിച്ച‌് അകത്തുകയറാനുള്ള വിലക്ക‌് എടുത്തുമാറ്റാവുന്നതാണ‌് എന്ന‌് പരാമർശിച്ചത‌്. താൻ ഷർട്ട‌് ധരിച്ച‌് അകത്തുകയറുകയാണെന്നും തനിക്കൊപ്പം വരാൻ തയ്യാറുള്ളവർക്ക‌് അതാകാമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തവരെല്ലാം ഷർട്ട‌് ധരിച്ച‌് കയറി പ്രാർഥിച്ചു. ഷർട്ട‌് ധരിക്കുന്നതിന‌് വിലക്കുണ്ടെന്നറിയിച്ച‌് സ്ഥാപിച്ചിരുന്ന ബോർഡ‌് എടുത്തുമാറ്റിയതും വെള്ളാപ്പള്ളിയാണ‌്. ഇപ്പോൾ പതിവായി പുരുഷൻമാർ ഷർട്ട‌് ധരിച്ചാണ‌് ദർശനത്തിനെത്തുന്നത‌്. ഷർട്ട‌് ധരിക്കാതെ വരുന്നവർക്ക‌് അങ്ങനെ കയറുന്നതിനും തടസമില്ല. ഈ മാതൃക കാലത്തിന്റെ മാറ്റമുൾക്കൊണ്ട‌് സമൂഹത്തിനു നൽകുന്ന വലിയ സന്ദേശമാണെന്നും ഇത്തരം മാറ്റങ്ങളാണ‌് കേരളത്തെ എക്കാലവും മുന്നോട്ടു നയിച്ചിട്ടുള്ളതെന്നും എസ‌്എൻഡിപി യോഗം മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി എ കെ അനിൽകുമാർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2P0I6Pr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages