ഇടതുപക്ഷത്തെ നേരിടാൻ മത വർഗീയ കക്ഷികൾ മത്സരിക്കുന്നു: ചുള്ളിക്കാട് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ഇടതുപക്ഷത്തെ നേരിടാൻ മത വർഗീയ കക്ഷികൾ മത്സരിക്കുന്നു: ചുള്ളിക്കാട്

കുന്നംകുളം

മതബോധനത്തിന്റെ ലക്ഷ്യം രാഷ്ട്രീയാധികാരമാണെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. ഭരിക്കുന്നവരെ ഭരിക്കുന്ന അധികാര കേന്ദ്രങ്ങളായി മതങ്ങൾ മാറുകയാണ് പ്രളയകാലത്ത് രൂപം കൊണ്ട ഏകീകരണത്തിന് തടയിടാനാണ് ഹിന്ദുത്വ ശക്തികൾ ശബരിമല വിവാദത്തിലൂടെ ലക്ഷ്യമിടുന്നത‌്. സി വി ശ്രീരാമന്റെ പതിനൊന്നാം ചരമവാർഷികത്തിന്റെ ഭാഗമായി  നടന്ന അനുസ്മരണ സമ്മേളനത്തിൽ ഇടതുപക്ഷ സംസ്കാരം' മിഥ്യയും യാഥാർഥ്യവും' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാംസ്കാരിക അടിത്തറ ശക്തമായ ഇടതുപക്ഷത്തെ നേരിടാൻ മത വർഗീയ കക്ഷികൾ മത്സരിക്കുകയാണ്. സർക്കാരിനെതിരല്ല ഇവരുടെ സമരം. മറിച്ച് ഇടതു പക്ഷ ആശയത്തെയും അവബോധത്തെയും ഉന്മൂലനം ചെയ്യുന്നതിനു വേണ്ടിയുള്ള രണ്ടാം വിമോചന സമരമാണ്. സാമ്പത്തികാധികാരവും ഭരണാധികാരവും നഷ്ടപ്പെട്ട സവർണാധിപത്യം ബീജെപിക്ക‌് പിറകിൽ ഒളിഞ്ഞും തെളിഞ്ഞും അണിനിരക്കുകയാണ്. ദേശീയ തലത്തിൽ സംസ്കാരിക അടിത്തറ ശക്തമല്ലാത്ത കോൺഗ്രസിനകത്തെ ബിജെപി വൽക്കരണം, ശബരിമല വിവാദത്തിലൂടെ കോൺഗ്രസിനകത്തെ സവർണ വിഭാഗത്തെ ബിജെപി വിഴുങ്ങാൻ ലക്ഷ്യമിടുന്നതാണ്. നീതിബോധത്തെയും സമത്വത്തെയും സ്വാതന്ത്ര്യത്തെയും സ്വത്വബോധത്തിലേക്കുയർത്താൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഉദാസീനത കൈവെടിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സി വി ശ്രീരാമൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച  സമ്മേളനം കലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം മുൻ തലവൻ ഡോ. എം വി നാരായണൻ  ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വി കെ ശ്രീരാമൻ അധ്യക്ഷനായി. പി എൻ ഗോപീകൃഷ്ണൻ സി വി അനുസ്മരണം നടത്തി.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Aaffj7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages