എൽപി, യുപി സ‌്കൂളിലും ഹൈടെക് ലാബ‌് വരുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

എൽപി, യുപി സ‌്കൂളിലും ഹൈടെക് ലാബ‌് വരുന്നു


തിരുവനന്തപുരം
സംസ്ഥാനത്തെ എട്ടുമുതൽ 12 വരെയുള്ള 45000 ക്ലാസ്‌മുറി ഹൈടെക്കാക്കി മാറ്റിയതിന്റെ തുടർച്ചയായി ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള മുഴുവൻ സ്കൂളുകളിലും ഹൈടെക് ലാബുകൾ സ്ഥാപിക്കാൻ 300 കോടിരൂപയുടെ പദ്ധതി. ഇതിന്റെ  വിശദപദ്ധതി റിപ്പോർട്ട് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) ആണ‌് തയ്യാറാക്കിയത‌്. ഈവർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച കിഫ്ബി ധനസഹായത്തോടെ നടപ്പാക്കേണ്ട പദ്ധതി ആറുമാസത്തിനകം പൂർത്തിയാക്കുന്ന തരത്തിലുള്ള പദ്ധതി റിപ്പോർട്ടാണ‌് സമർപ്പിച്ചത‌്. ഈ പദ്ധതികൂടി യാഥാർഥ്യമാക്കി 2019 ജൂൺ ഒന്നിനുമുമ്പ്  പൊതുവിദ്യാഭ്യാസരംഗം പൂർണമായും ഡിജിറ്റൽ ആകുന്ന  ആദ്യ സംസ്ഥാനമാകും കേരളമെന്ന‌് മന്ത്രി സി രവീന്ദ്രനാഥ‌് പറഞ്ഞു‌.
സർക്കാർ എയിഡഡ് മേഖലകളിൽ നിന്നുള്ള സ്കൂളുകളിൽ ലാപ്‌ടോപ്പുകൾ, യുഎസ്ബി സ്പീക്കർ,  പ്രൊജക്ടറുകൾ, മൾട്ടിഫങ‌്ഷൻ പ്രിന്റർ, ടെലിവിഷൻ എന്നിവയാണ‌് ലഭ്യമാക്കുക. എല്ലാ സ്കൂളുകളിലും ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സംവിധാനവുമുണ്ടാകും. ഒരു ഡിവിഷനിൽ ശരാശരി ഏഴു കുട്ടികളുള്ള മുഴുവൻ സ്കൂളുകളും പദ്ധതിയ്ക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2AcOeLS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages