കൊച്ചി > ഒടിയൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒടിയൻ മാണിക്യന്റെ പൂർണ്ണമായ ക്യാരക്‌ടർ സ്റ്റാച്ച്യൂ ലുലു മാളിൽ നടന്ന ചടങ്ങിൽ മോഹൻലാൽ അനാച്ഛാദനം ചെയ്‌തു. പ്രിയ കഥാപാത്രമായ മാണിക്യനൊപ്പവും സെൽഫി എടുക്കാനും അവസരമൊരുക്കിയിട്ടുണ്ട്.
ലുലുമാളിനൊപ്പം കേരളത്തിലെ പ്രമുഖ 50 തിയറ്ററുകളിലും വരും ദിവസങ്ങളിൽ ഒടിയൻ മണിക്യൻ ലൈഫ്‌സൈസ് സ്റ്റാച്ച്യൂ ഒരുക്കുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകൻ വി എ ശ്രീകുമാർമേനോൻ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തിരക്കഥാകൃത്ത് കെ ഹരികൃഷ്‌ണൻ, ഛായാഗ്രാഹകൻ ഷാജി കുമാർ എന്നിവരും മറ്റ‌് അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഒടിയൻ ഡിസംബർ 14 നാണ് തീയറ്ററുകളിലെത്തുക. മോഹൻലാൽ ഒടിയൻ മാണിക്യനായെക്കുന്ന ചിത്രത്തിൽ പ്രകാശ് രാജ്, മഞ്ജു വാര്യർ, സിദ്ധിഖ‌്, ഇന്നസെന്റ്, നരേൻ, നന്ദു, കൈലാസ്, സന അൽത്താഫ് എന്നിവരും അണിനിരക്കുന്നു.
from Kerala || Deshabhimani Online News https://ift.tt/2yPRTNU
via IFTTT
No comments:
Post a Comment