അനാചാരങ്ങള്‍ക്കു വേണ്ടിയുള്ള മുറവിളി പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല: മലയാള ഭാഷാ പ്രചാരണസംഘം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

അനാചാരങ്ങള്‍ക്കു വേണ്ടിയുള്ള മുറവിളി പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല: മലയാള ഭാഷാ പ്രചാരണസംഘം

മുംബൈ > ശബരിമല തീര്‍ത്ഥാടനക്കാര്യത്തില്‍ സ്ത്രീകള്‍ക്കെതിരായ വിവേചനം ഇല്ലായ്മ ചെയ്തുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച സുചിന്തിതമായ ഉത്തരവിനെതിരായ പ്രചാരണങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്ന്  മലയാള ഭാഷാ പ്രചാരണസംഘം. അനാചാരങ്ങള്‍  ദൈവകല്‍പിതമാണ് എന്ന് നിഷ്‌കളങ്കരായ മനുഷ്യരെ വിശ്വസിപ്പിച്ചുകൊണ്ടാണ് യാഥാസ്ഥിതികരായ നാടുവാഴിവര്‍ഗ്ഗവും ജാതിഭ്രാന്തന്മാരും  അയിത്തവും ക്ഷേത്രപ്രവേശന നിരോധനവും വളരെയേറെക്കാലം അവയുടെ ഇരകളെക്കൊണ്ട് കൂടി അംഗീകരിപ്പിച്ചു വന്നിരുന്നത്.

  വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരവുമെല്ലാം അനാചാരങ്ങള്‍ ഈശ്വര കല്‍പിതമല്ല എന്ന നിലപാടെടുക്കാന്‍ വിശ്വാസികളെയും പ്രാപ്തരാക്കി. അതുതന്നെയാണ് ശബരിമലയിലെ സ്ത്രീപ്രവേശനക്കാര്യത്തിലും ഉണ്ടാവേണ്ടത്.ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീ സമൂഹത്തോട് ആധുനികലോകത്തില്‍ വിവേചനം കാണിക്കുന്നത് മൗലികമായ അനീതിയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത് ശ്രദ്ധേയമാണ്

എല്ലാ മതങ്ങളിലും വിവേചനപരമായ നിരവധി ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.അവയ്‌ക്കെതിരായി സ്ത്രീകളുള്‍പ്പെടെയുള്ള അധ:സ്ഥിത വിഭാഗങ്ങളുടെ ശബ്ദമുയരുമ്പോള്‍ യാഥാസ്ഥിതികര്‍ അനാചാരങ്ങളെ മതങ്ങളുടെ അലംഘിത നിയമങ്ങളായി അവതരിപ്പിക്കുകയാണു പതിവ്.

അയിത്താചരണവും സ്ത്രീപുരുഷ അസമത്വവും ആധുനിക ഭാരതത്തിന്റെ ഭരണഘടനക്കു മാത്രമല്ല ഉന്നതമായ നൈതികതയെ അടിസ്ഥാനമാക്കുന്ന ദൈവശാസ്ത്രങ്ങള്‍ക്കും നിരക്കുന്നതല്ല. നേരത്തേ ശനി ശിംഗനാപൂര്‍ ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗ്ഗയിലും ഇപ്പോള്‍ ശബരിമലയിലും യാഥാസ്ഥിതികരുടെ എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞ് സ്ത്രീകള്‍ക്കുള്ള പ്രവേശനനിരോധം നീക്കിയ നീതിപീഠങ്ങള്‍ അതാണു വ്യക്തമാക്കുന്നത്.

അതംഗീകരിക്കാനുള്ള നന്മയും തിരിച്ചറിവും ബഹുഭൂരിപക്ഷം അയ്യപ്പഭക്തര്‍ക്കുണ്ട് എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ച സാമൂഹികാവസ്ഥയിലേക്ക് കേരളത്തെ മടക്കിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരാണ് കോടതി വിധിക്കെതിരായ പ്രചാരണം നടത്തുന്നത്.  നീതിബോധമുള്ള കേരളീയ സമൂഹം ആ പ്രചാരണത്തില്‍ കുടുങ്ങിപ്പോവുകയില്ല എന്ന് മലയാള ഭാഷ പ്രചാരണസംഘം പ്രത്യാശ പ്രകടിപ്പിക്കുന്നതായും റീന സന്തോഷ് (പ്രസിഡണ്ട് )എം കെ ജീവരാജന്‍  (സെക്രട്ടറി) എന്നിവര്‍ വ്യക്തമാക്കി
 

 



from Kerala || Deshabhimani ​Online ​News https://ift.tt/2C0w7dq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages