ട്രാക്ടര്‍ വണ്ടിയില്‍ ടാര്‍പ്പോളിന്‍ വച്ച് പൊതിഞ്ഞിട്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയത്:ജയിലിന് മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞ് ദീപ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

ട്രാക്ടര്‍ വണ്ടിയില്‍ ടാര്‍പ്പോളിന്‍ വച്ച് പൊതിഞ്ഞിട്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയത്:ജയിലിന് മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞ് ദീപ

ഇ വാർത്ത | evartha
ട്രാക്ടര്‍ വണ്ടിയില്‍ ടാര്‍പ്പോളിന്‍ വച്ച് പൊതിഞ്ഞിട്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയത്:ജയിലിന് മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞ് ദീപ

കൊട്ടാരക്കര: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വരിന്റെ അറസ്റ്റ് കാരണം കൂടാതെയെന്ന ആരോപണവുമായി ഭാര്യ ദീപ. കൊട്ടാരക്കര സബ് ജെയിലിന് മുന്നില്‍ നിന്നും രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ ലൈവ് വീഡിയോയിലാണ് ദീപയുടെ ചോദ്യം ചെയ്യല്‍. പതിനാല് ദിവസത്തേക്ക് രാഹുലിനെ റിമാന്‍ഡ് ചെയ്തിന്റെ കാരണം പലര്‍ക്കുമറിയില്ലെന്നും അത് വ്യക്തമാക്കാനാണ് ഈ ലൈവ് എന്നുമാണ് ദീപ പറയുന്നത്.

രാഹുലിനെ അറസ്റ്റ് ചെയ്തത് വളരെ രഹസ്യമായി ആണെന്നും ദീപ ആരോപിക്കുന്നു. ശബരിമലയിലെ ആചാരങ്ങള്‍ക്ക് വേണ്ടി ആദ്യ കാലം മുതല്‍ പോരാടിയിട്ടുള്ള രാഹുലിനെ ട്രാക്ടറില്‍ ടാര്‍പോളിനില്‍ പൊതിഞ്ഞ് രഹസ്യമായി അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ഏറെ വിഷമം ഉണ്ട്. രാഹുലിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ ആക്കിയത് ഒരു മാധ്യമങ്ങളും ശ്രദ്ധിക്കുന്നില്ലെന്നും ദീപ ആരോപിക്കുന്നു.

ഇന്നലെ മുതല്‍ രാഹുല്‍ ശബരിമലക്കു വേണ്ടി ജയിലില്‍ നിരാഹാരം കിടക്കുകയാണ്. ജയിലില്‍ അല്ലായിരുന്നെങ്കിലും രാഹുല്‍ അത് തന്നു ചെയ്തേനെ എന്നും ദീപ കരഞ്ഞുകൊണ്ടു പറ‍ഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2J4fIpU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages