എൻഐടിക്കാരെ റാഞ്ചി വമ്പന്മാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

എൻഐടിക്കാരെ റാഞ്ചി വമ്പന്മാർ


നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ടെക‌്നോളജി (എൻഐടി) കലിക്കറ്റിൽ പഠനം പൂർത്തിയാക്കിയവർക്ക‌് ഉയർന്ന ശമ്പളത്തിൽ ബഹുരാഷ‌്ട്ര കമ്പനികളിൽ ജോലി.  കഴിഞ്ഞ ബാച്ചിലെ 679 വിദ്യാർഥികൾക്ക്‌ ജോലി ലഭിച്ചു. ഉന്നത പഠനനിലവാരമാണ‌് കമ്പനികളെ കോഴിക്കോട്ടേക്ക‌് ആകർഷിക്കുന്നത‌്.

ഇത്തവണ മൈക്രോസോഫ‌്റ്റ‌് കമ്പനിയുടേതാണ‌് ഏറ്റവും ഉയർന്ന വാഗ‌്ദാനം. 40 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ഒരാൾ ജോലിയിൽ പ്രവേശിച്ചു. എൻഐടിയുടെ ചരിത്രത്തിൽ ഏറ്റവും  കൂടുതൽ പേർക്ക‌് ജോലി കിട്ടിയത‌് ഈവർഷമാണ‌്. പഠനം പൂർത്തിയാകുന്നതിനൊപ്പം ജോലി കിട്ടുന്നവരുടെ എണ്ണത്തിൽ രാജ്യത്ത‌് മൂന്നാം സ്ഥാനമാണ‌്. 30 എൻഐടികളിൽ തമിഴ‌്നാട്ടിലെ ട്രിച്ചി എൻഐടിയും കർണാടകയിലെ സൂറത്ത‌്കൽ എൻഐടിയുമാണ‌് മുന്നിലുള്ളത‌്.
134 കമ്പനികളാണ‌് ഇത്തവണ ക്യാമ്പസ‌് തെരഞ്ഞെടുപ്പിനെത്തിയത‌്. ബി ടെക‌് കംപ്യൂട്ടർ സയൻസ‌് കഴിഞ്ഞവർക്കായിരുന്നു വൻ ഡിമാൻഡ‌്. ശരാശരി 12.5 ലക്ഷം രൂപയാണ‌് കംപ്യൂട്ടർ സയൻസുകാർക്കുള്ള വാർഷിക ശമ്പളം.

ഇലക‌്ട്രോണിക‌്സ‌് ആൻഡ‌് കമ്യൂണിക്കേഷനിൽ 8.85 ലക്ഷവും ഇലക‌്ട്രിക്കൽ ആൻഡ‌് ഇലക‌്ട്രോണിക‌്സിൽ 7.56 ലക്ഷവും മെക്കാനിക്കലിൽ 6.5 ലക്ഷവും സിവിൽ എൻജിനിയറിങ്ങിൽ 6.4 ലക്ഷവുമാണ‌് ശരാശരി. കെമിക്കൽ എൻജിനിയറിങ‌് കഴിഞ്ഞവർക്ക‌് 6.5 ലക്ഷവും ബയോടെക‌്നോളജിക്കാർക്ക‌് 5.5 ലക്ഷവും എൻജിനിയറിങ‌് ഫിസിക‌്സിൽ ആറ‌് ലക്ഷവും പ്രൊഡക‌്ഷൻ എൻജിനിയറിങ‌് കഴിഞ്ഞവർക്ക‌് 5.8 ലക്ഷവും ശരാശരി വാർഷിക ശമ്പളമുണ്ട‌്.

വാർഷിക ശമ്പളം 30 ലക്ഷത്തിനു മുകളിൽ അഞ്ചുപേർക്ക‌് ലഭിച്ചു. 25 ലക്ഷത്തിനു മുകളിൽ ആറുപേർക്കുണ്ട‌്. 21 പേർക്ക‌് 20 ലക്ഷത്തിന‌് മുകളിലും 55 പേർക്ക‌് 15 ലക്ഷത്തിന‌് മുകളിലുമാണ‌്. സ‌്റ്റൈപ്പന്റോടെയുള്ള മൂന്നു മാസം ഇന്റേൺഷിപ്പിന‌് 93 പേർക്ക‌് അവസരം കിട്ടി. ഇക്കാലത്ത‌് സ‌്റ്റൈപ്പന്റ‌് പ്രതിമാസം 80,000 രൂപവരെ ലഭിച്ചവരുണ്ട‌്. മോർഗൻ സ‌്റ്റാൻലി, ആമസോൺ, സിസ‌്കോ, ഒറാക്കിൾ, ക്വാൽകോം, ടാറ്റാ മോട്ടോഴ‌്സ‌് തുടങ്ങി രാജ്യാന്തരതലത്തിൽ പ്രശസ‌്തമായ ഒട്ടേറെ കമ്പനികൾ ജോലിനൽകാൻ തയ്യാറാകുന്നു.

ഇപ്പോൾ ക്ലാസ‌് ആരംഭിച്ച ബാച്ചുകൾക്കും നല്ല ഡിമാന്റാണ‌്. അടുത്തവർഷം അവസാനിക്കുന്ന ഈ ബാച്ചിലെ 150 പേർക്ക‌് ഇപ്പോൾതന്നെ 30 കമ്പനികളിൽ നിന്നും വാഗ‌്ദാനമുണ്ട‌്. കോഴ‌്സ‌് കഴിഞ്ഞാൽ ജോലിയിൽ പ്രവേശിക്കാം. പഠന നിലവാരത്തിനൊപ്പം വിദ്യാർഥികളുടെ മികച്ച പ്രകടനവുമാണ‌് കമ്പനികളെ ആകർഷിക്കുന്നതെന്ന‌് ട്രെയിനിങ‌് ആൻഡ‌് പ്ലേസ‌്മെന്റ‌് മേധാവി ഡോ. എസ‌് എം സമീർ പറഞ്ഞു. ഇപ്പോൾ പഠനത്തിനൊപ്പം  ഗവേഷണത്തിനും  പ്രാധാന്യം നൽകുന്നുണ്ടെന്ന‌് അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2ydFXVZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages