എന്നെ ബസിൽ നിന്നും വലിച്ചിറക്കി; പിന്നിൽ നിന്നും ചവിട്ടി: മാധ്യമപ്രവർത്തക സരിത എസ‌് ബാലൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

എന്നെ ബസിൽ നിന്നും വലിച്ചിറക്കി; പിന്നിൽ നിന്നും ചവിട്ടി: മാധ്യമപ്രവർത്തക സരിത എസ‌് ബാലൻ



കോട്ടയം > ‘‘മാധ്യമപ്രവർത്തകയാണെന്ന‌് വ്യക്തമാക്കിയിട്ടും അവരെന്നെ ബലമായി ബസിൽ നിന്നിറക്കി വിട്ടു. പൊലീസ‌് സുരക്ഷയൊരുക്കി എന്നെ വാനിലേക്ക‌് കൊണ്ടുപോകുന്നതിനിടെ പിന്നിൽനിന്ന‌് ഒരാൾ ചവിട്ടി. വേച്ചുപോയ ഞാൻ ഒരു വിധത്തിലാണ‌് വാഹനത്തിൽ കയറിപ്പറ്റിയത‌്.’’ നിലയ‌്ക്കലിൽ സമരാനുകൂലികളുടെ കൈയേറ്റത്തിന‌് വിധേയയായ ‘ദ ന്യൂസ‌് മിനുട്ട‌് റിപ്പോർട്ടർ സരിത എസ‌് ബാലൻ ‘ദേശാഭിമാനി’യോട‌് പ്രതികരിച്ചു.

‘‘ഞാൻ കെഎസ‌്ആർടിസി ലോ ഫ‌്ളോർ ബസിലായിരുന്നു. നിലയ‌്ക്കലിൽ ബസ‌് എത്തിയപ്പോൾ 12.30 ആയിരുന്നു. പൊടുന്നനെ  ഇരുപതോളം പേർ ബസ‌് വളഞ്ഞു. പ്രായമുള്ള ഒരാൾ ബസിലേക്ക‌് കയറി സ‌്ത്രീകളുണ്ടോയെന്ന‌് പരിശോധിച്ചു. പുറമെനിന്ന ചിലർ ഇതിനകം എന്നെ കണ്ടു. അസഭ്യവർഷം തുടങ്ങി. മാധ്യമപ്രവർത്തകയാണെന്ന‌് കൂടെയുണ്ടായിരുന്നു മറ്റൊരു മാധ്യമപ്രവർത്തകൻ പറഞ്ഞിട്ടും അവർ അടങ്ങിയില്ല. കേട്ടാലറയ‌്ക്കുന്ന  അസഭ്യവർഷമായിരുന്നു. ബലമായി അവർ എന്നെ ബസിൽ നിന്നും പിടിച്ചിറക്കി. മർദ്ദിക്കാനും ശ്രമിച്ചു.  ഈ സമയം അവിടെയുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തി സംരക്ഷണവലയം തീർത്തു.

ഒരുവിധത്തിൽ അവർ എന്നെ പൊലീസ‌് വാനിലേക്ക‌് കൂട്ടിക്കൊണ്ടുപോകുമ്പോഴും അസഭ്യവർഷവുമായി സമരക്കാർ പിന്നാലെ കൂടി. പൊലീസുകാർക്കിടയിലൂടെ കൈയിട്ട‌് ആക്രമിക്കാനുമായിരുന്നു ശ്രമം. ഇതിനിടയിൽ പിന്നിൽ നിന്നും ശക്തിയായി ഒരാൾ ചവിട്ടി. ഇതെല്ലാം മൊബൈലിലും ചിലർ ചിത്രീകരിക്കുന്നുണ്ടായിരുന്നു.’’ സരിത പറഞ്ഞു.
സമരക്കാരിൽപ്പെട്ട ഒരു സ‌്ത്രീ സരിതയ‌്ക്കുനേരെ വെള്ളക്കുപ്പിയും എറിഞ്ഞു. പൊലീസ‌് വാനിൽ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിടെ ചിലർ കല്ലെറിഞ്ഞ‌ു. വാഹനത്തിന്റെ ഗ്ലാസും തകർന്നതായി അവർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2PASgmJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages