ഇ വാർത്ത | evartha
നാളത്തെ ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്‌ട്രീയ ഹിന്ദു പരിഷത്ത്:ഹര്‍ത്താലില്‍ ഗതാഗതം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ശബരിമല സംരക്ഷണസമിതി നാളെ നടത്തുന്ന ഹര്‍ത്താലില്‍ ഗതാഗതം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി,ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍, എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കുമെന്നും സംസ്ഥാനമൊട്ടാകെ പൊലീസ് സേനയെ വിന്യസിപ്പിക്കുമെന്നും ഡിജിപി പറഞ്ഞു.
ശബരിമല ആചാര സംരക്ഷണസമിതി ഇന്നു രാത്രി 12 മുതല്‍ നടത്താന്‍ ആഹ്വാനം ചെയ്‌തിരിക്കുന്ന 24 മണിക്കൂര്‍ ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്‌ട്രീയ ഹിന്ദു പരിഷത്ത് രംഗത്ത് വന്നിരുന്നു. ഹര്‍ത്താലില്‍നിന്നു നവരാത്രി ആഘോഷം നടക്കുന്ന പ്രധാന ക്ഷേത്രങ്ങളെയും അവശ്യസേവനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.
സംസ്‌ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ കോലംകത്തിക്കുമെന്നു എ.എച്ച്.പി. ദേശീയ ജനറല്‍ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അവിശ്വാസികള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ എന്തുവിലകൊടുത്തും തടയും. നട തുറന്നിരിക്കുന്ന അഞ്ചു ദിവസവും ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും ബേസ് ക്യാമ്പുകള്‍ തുറന്ന് ഉപരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PDeEvH
via IFTTT
No comments:
Post a Comment