ഗുരുവായൂർ > ശബരിമല വിഷയത്തിൽ രാഹുൽ ഈശ്വർ നടത്തിയ വാർത്താസമ്മേളനത്തിൽ ഒപ്പം പങ്കെടുത്തവരിൽ ഒരാൾ കള്ളനോട്ട് കേസിലെ പ്രതി. ഗുരുവായൂരിൽ കള്ളനോട്ട് കേസിൽ പ്രതിയായ ഹരിസ്വാമിയാണ‌് രാഹുലിനൊപ്പം ഉണ്ടായിരുന്നത‌്.
ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ മിൽമ പാൽ ബിസിനസ് നടത്തിയിരുന്ന ഇയാൾ യുവമോർച്ച മണ്ഡലം പ്രസിഡന്റായിരുന്നു.
500ന്റെ കള്ളനോട്ട് കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ യുവമോർച്ച പുറത്താക്കി. പിന്നീട് മുടി നീട്ടിവളർത്തി സ്വാമിയായി മമ്മിയൂരിൽ സായി സഞ്ജീവനി ആശ്രമം നടത്തുകയാണ് ഇയാൾ.
ഗുരുവായൂർ പൊലീസ് സ്‌റ്റേഷനിൽ കേസ് നമ്പർ 131–2002 പ്രകാരം 2002 മെയ് അഞ്ചിനാണ് കേസെടുത്തത്. പിന്നീട് കേസ് എറണാകുളം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. സിബിസിഐഡി കേസ് നമ്പർ 356 – 02 പ്രകാരമാണ് കേസുള്ളത്.
from Kerala || Deshabhimani Online News https://ift.tt/2qdfowt
via IFTTT
No comments:
Post a Comment