ഇ വാർത്ത | evartha
അച്ഛന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല; വാര്‍ത്തകള്‍ വ്യാജം: തുറന്നടിച്ച് വിനീത് ശ്രീനിവാസന്‍

അച്ഛന്‍ ഒരിക്കലും എന്നോട് കമ്യൂണിസ്റ്റ് ആകരുതെന്ന് പറഞ്ഞിട്ടില്ലെന്ന് നടന്‍ വിനീത് ശ്രീനിവാസന്‍. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് 100% അസത്യമായ കാര്യങ്ങളാണ്. ശ്രീനിവാസന്‍ പറഞ്ഞു എന്ന രീതിയില്‍ പ്രചരിച്ച ഒരു പോസ്റ്റിന് മറുപടി നല്‍കുകയായിരുന്നു വിനീത്.
അച്ഛന്‍ എനിക്ക് ആദ്യം തന്ന ഉപദേശം കമ്യൂണിസ്റ്റായി ജീവിക്കാനാണ്. പിന്നീട് കാലം മാറിയപ്പോള്‍ അച്ഛന്‍ പറഞ്ഞു നീ കമ്യൂണിസ്റ്റാകരുത്. അത് അച്ഛന് പറ്റിയ വലിയ തെറ്റായിരുന്നു. കമ്യൂണിസം ഇന്ന് ജനങ്ങളെ പറ്റിച്ച് ചിലര്‍ക്ക് ജീവിക്കാനുള്ള ചൂണ്ട മാത്രമാണ്. പാവങ്ങള്‍ അതില്‍ കൊത്തി കുരുങ്ങുന്നു, നേതാക്കള്‍ അത് ആഹാരമാക്കുന്നു എന്ന് ശ്രീനിവാസന്‍ പ്രസ്താവിച്ചു എന്ന രീതിയിലാണ് പോസ്റ്റുകള്‍ പ്രചരിച്ചത്.
ഈ വ്യാജപ്രചരണത്തിനെതിരെ അച്ഛന്‍ പണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നതാണ്, അച്ഛന്‍ എന്നോട് ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്നാണ് വിനീതിന്റെ കുറിപ്പ്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Rjo8gf
via IFTTT
No comments:
Post a Comment