ഇ വാർത്ത | evartha
കാമുകനുമായുള്ള അവിഹിത ബന്ധം നേരില്‍ കണ്ടു; ഏഴുവയസുകാരനെ അമ്മ കൊന്നു
കാമുകനുമായുള്ള അവിഹിതബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞ ഏഴുവയസുകാരനെ അമ്മ കൊന്നു. മൈസൂരിനു സമീപത്തായിരുന്നു സംഭവം. മുപ്പത്തൊന്നുകാരിയാണ് പിടിയിലായത്. ഇവരുടെ കാമുകനെയും അറസ്റ്റുചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
ഈ മാസം ആറുമുതല്‍ കുട്ടിയെ കാണാതാവുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ദിവസങ്ങള്‍ക്കുശേഷം പ്രദേശത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്ന് വ്യക്തമായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
കിടപ്പറയില്‍ ഇരുവരെയും ഒന്നിച്ചുകണ്ടത് അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞതാണ് കൊലയ്ക്കുകാരണമെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. കൊലയ്ക്കുവേണ്ട ഒത്താശകള്‍ ചെയ്തതിനാണ് കാമുകനെ അറസ്റ്റുചെയ്തത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Oue8DN
via IFTTT
No comments:
Post a Comment