സാലറി ചലഞ്ച്: വിസമ്മത പത്രം നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

സാലറി ചലഞ്ച്: വിസമ്മത പത്രം നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി


ന്യൂഡല്‍ഹി > സാലറി ചലഞ്ചില്‍ വിസമ്മത പത്രം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിന് എതിരെയായിരുന്നു ഹൈക്കോടതിയുടെ വിധി. വിസമ്മതപത്രം നല്‍കണമെന്ന് നിര്‍ദേശിക്കുന്ന വിജ്ഞാപനത്തിന്റെ പത്താം വകുപ്പാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. ഈ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍  നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.പിരിക്കുന്ന തുക ദുരിതാശ്വാസത്തിനു മാത്രമെ ഉപയോഗിക്കുവെന്ന് ഉറപ്പുവരുത്തുമെന്നും ധനമന്ത്രി പറഞ്ഞു

 



from Kerala || Deshabhimani ​Online ​News https://ift.tt/2qgVgtj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages