കോഴിക്കോട‌്
സുന്നി പള്ളികളിൽ സ‌്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട‌് സുപ്രീകോടതിയെ സമീപിക്കുമെന്നറിയിച്ച നിസ (പ്രോഗസീവ‌് മുസ്ലിം വുമൺസ‌് ഫോറം) പ്രസിഡന്റ‌് വി പി സുഹ‌്റക്കുനേരെ സൈബർ ആക്രമണം. അവരുടെ ഫോട്ടോക്കൊപ്പം ഫേസ‌്ബുക്കിൽ വധഭീഷണിയും തെറിയഭിഷേകവുമുണ്ട‌്. ഇതുസംബന്ധിച്ച‌് പൊലീസിൽ പരാതി നൽകുമെന്ന് സുഹ‌്റ അറിയിച്ചു. ഇതുകൊണ്ടൊന്നും ഹർജിയിൽനിന്നും പിൻവാങ്ങില്ലെന്നും അവർ വ്യക്തമാക്കി.
സുന്നി പള്ളികളിൽ മുസ്ലിം സ‌്ത്രീകളെ പ്രവേശിപ്പിക്കുക, പണ്ഡിതരായ സ‌്ത്രീകളെ ഇമാമായി അംഗീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച‌് അടുത്താഴ‌്ച കോടതിയെ സമീപിക്കാനിരിക്കെയാണ‌് ഭീഷണി. മുസ്ലിം സ‌്ത്രീകളുടെ അവകാശത്തിനായി പ്രവർത്തിക്കുന്ന ‘നിസ’ സമർപ്പിച്ച സ്വത്തവകാശം സംബന്ധിച്ച ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ‌്. നേരത്തെ മുത്തലാഖ‌് നിരോധിക്കണമെന്നാവശ്യപ്പെട്ട‌് നൽകിയ കേസിലും നിസ കക്ഷിചേർന്നിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2AcO8E0
via IFTTT
No comments:
Post a Comment