പാക്കിസ്ഥാനോട് തോറ്റിട്ടും കോഹ്ലിയും യുവരാജും ചിരിച്ചത് വെറുതെയല്ല; അന്ന് നടന്ന സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി ഷൊയ്ബ് മാലിക്ക്: വീഡിയോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

പാക്കിസ്ഥാനോട് തോറ്റിട്ടും കോഹ്ലിയും യുവരാജും ചിരിച്ചത് വെറുതെയല്ല; അന്ന് നടന്ന സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി ഷൊയ്ബ് മാലിക്ക്: വീഡിയോ

ഇ വാർത്ത | evartha
പാക്കിസ്ഥാനോട് തോറ്റിട്ടും കോഹ്ലിയും യുവരാജും ചിരിച്ചത് വെറുതെയല്ല; അന്ന് നടന്ന സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി ഷൊയ്ബ് മാലിക്ക്: വീഡിയോ

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് തോറ്റശേഷം സമ്മാനദാനച്ചടങ്ങിനായി കാത്തു നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീമിനടുത്തെത്തി തമാശ പറഞ്ഞ് ചിരിച്ച പാക് താരം ഷൊയ്ബ് മാലിക്കിന്റെ മുഖം ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. കോലിയും യുവരാജും എല്ലാം മാലിക്കിനൊപ്പം ആ ചിരിയില്‍ പങ്കുചേര്‍ന്നിരുന്നു.

അന്ന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാക് താരമായ ഷൊയ്ബ് മാലിക്ക് ഇപ്പോള്‍. വോയ്‌സ് ഓഫ് ക്രിക്കറ്റ് ഷോയിലാണ് മാലിക്കിന്റെ തുറന്നുപറച്ചില്‍. ഫൈനലിന് മുമ്പുള്ള കളിയില്‍ ക്രിസ് ഗെയ്‌ലിന്റെ അനായാസ ക്യാച്ച് സയ്യിദ് അജ്മല്‍ വിട്ടു കളഞ്ഞതിനെക്കുറിച്ചുള്ള കോലിയുടെ ചോദ്യമാണ് ചിരിക്ക് തിരികൊളുത്തിയത്.

ക്യാച്ചിനായി അജ്മലും ഷൊയ്ബും ശ്രമിച്ചെങ്കിലും ആശയക്കുഴപ്പത്തിനൊടുവില്‍ രണ്ടുപേരും ക്യാച്ചെടുത്തില്ല. ആ സമയം താങ്കള്‍ എന്താണ് അജ്മലിനോട് പറഞ്ഞതെന്നായിരുന്നു കോലിക്ക് അറിയേണ്ടിയിരുന്നത്. നിങ്ങള്‍ ക്യാച്ചെടുക്കുമെന്ന് കരുതിയെന്നും അഥവാ നിങ്ങള്‍ കൈവിട്ടാല്‍ താഴെയിരുന്ന് പിടിക്കാനായി കാത്തുനില്‍ക്കുകയായിരുന്നുവെന്നായിരുന്നു അജ്മലിന്റെ മറുപടി.

അജ്മലിന്റെ ഈ മറുപടി കേട്ടാണ് കോലിയും യുവരാജും പാക് ബൗളിംഗ് പരിശീലകനായ അസ്ഹര്‍ മെഹമൂദം ചിരിച്ചതെന്നായിരുന്നു മാലിക്കിന്റെ മറുപടി. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 180 റണ്‍സിനായിരുന്നു പാക്കിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Pyhbax
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages