വിധി സ‌്ത്രീകളോടുള്ള ബഹുമാനാർഥം: മുൻ ചീഫ‌്ജസ്റ്റിസ‌് ദീപക‌്മിശ്ര - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

വിധി സ‌്ത്രീകളോടുള്ള ബഹുമാനാർഥം: മുൻ ചീഫ‌്ജസ്റ്റിസ‌് ദീപക‌്മിശ്ര


ന്യൂഡൽഹി
ശബരിമലയിൽ പ്രായഭേദമെന്യേ സ‌്ത്രീകളെ പ്രവേശിപ്പിക്കാനുള്ള വിധി പുറപ്പെടുവിച്ചത‌് സ‌്ത്രീകളോടുള്ള ബഹുമാനം കൊണ്ടെന്ന‌് സുപ്രീംകോടതി മുൻ ചീഫ‌്ജസ്റ്റിസ‌് ദീപക‌്മിശ്ര. സ‌്ത്രീകളെ ബഹുമാനിക്കണമെന്ന ആവശ്യത്തോട‌് ആർക്കും എതിർപ്പോ വിയോജിപ്പോ ഉണ്ടാകേണ്ട കാര്യമില്ല.  തന്നെ ‘ലിംഗനീതിയുടെ പോരാളി’ എന്ന‌് വിശേഷിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും ഹിന്ദുസ്ഥാൻ ടൈംസിന്റെ ലീഡർഷിപ് സമ്മിറ്റിൽ അദ്ദേഹം പറഞ്ഞു.

പുരുഷന്മാർക്കുള്ള എല്ലാ അവകാശങ്ങളും സ‌്ത്രീകൾക്കും ഭരണഘടന വാഗ‌്ദാനം ചെയ്യുന്നുണ്ട‌്. ഏതെങ്കിലും പ്രത്യേകമതത്തിലെ ആരാധനാലയത്തിൽ പുരുഷൻമാരെ പ്രവേശിപ്പിക്കുന്നുണ്ടെങ്കിൽ അവിടെ സ‌്ത്രീകളെയും പ്രവേശിപ്പിക്കണം. ഇതുകൊണ്ടാണ്‌ ശബരിമലയിൽ സ‌്ത്രീപ്രവേശം അനുവദിച്ച്‌ ഭൂരിപക്ഷവിധി പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2y48Q7U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages