സ‌്ത്രീകളും പോകട്ടെ, ആചാരങ്ങൾ മാറട്ടെ: പി വത്സല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

സ‌്ത്രീകളും പോകട്ടെ, ആചാരങ്ങൾ മാറട്ടെ: പി വത്സല

കോഴിക്കോട‌്
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന‌്  കഥാകൃത്തും നോവലിസ‌്റ്റുമായ പി വത്സല.  ആചാരങ്ങൾ കാലത്തിനനുസരിച്ച‌് നവീകരിക്കപ്പെടണമെന്നും അവർ ആവശ്യപ്പെട്ടു.

ലിംഗവ്യത്യാസത്തിന്റെ പേരിൽ  ഒരിടത്തും  വിവേചനമുണ്ടാവരുത‌്. സംസ്ഥാന സർക്കാരിന്റെ നിലപാട‌്  കൃത്യമാണ‌്. വിധി നടപ്പാക്കേണ്ടത‌്  സർക്കാരിന്റെ ഉത്തരവാദിത്തമാണ‌്. കോൺഗ്രസ‌ും ബിജെപിയും പ്രശ‌്നങ്ങളുണ്ടാക്കുന്നത‌്  രാഷ‌്ട്രീയത്തിന്റെ പേരിലാണ‌്.  തെരുവിൽ കോലാഹലമുണ്ടാക്കുന്നവർ പ്രശ‌്നങ്ങളുണ്ടാക്കാൻ അവസരം കാത്തിരിക്കുന്നവരാണ‌്. ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന സ‌്ത്രീകൾ ഉണ്ടെങ്കിൽ അവർ പോകട്ടെ. അതാർക്കും തടയാനാകില്ല.

ആർത്തവത്തിന്റെ പേരിൽ സ‌്ത്രീകൾ സ‌്ത്രീകളെ തന്നെ അധിക്ഷേപിക്കുന്ന കാഴ‌്ചയാണിപ്പോൾ. വിധിയ‌്ക്കെതിരെ തെരുവിൽ ഇറങ്ങിയ  പെണ്ണുങ്ങളുടേത‌് വിപ്ലവമായി കാണാനാവില്ല. ആർത്തവം  അശുദ്ധിയല്ല. സ്വാഭാവികമായ ശാരീരികാവസ്ഥ മാത്രം. അതിനെ അമ്പലവും വിശ്വാസവുമായി ബന്ധപ്പെടുത്തേണ്ടതില്ല.

സ‌്ത്രീകളെ ഒതുക്കി നിർത്താനുള്ള നീക്കത്തിന്റെ ഭാഗമാണ‌്  വിലക്കുകൾ.   നേരത്തെ ഉയർന്ന ജാതിയിലുള്ളവർ മാത്രമേ പൂജാരികളായിരുന്നുള്ളൂ. ഈ സർക്കാരാണ‌് താഴ‌്ന്ന ജാതിയിലുള്ള പൂജാരിയെ നിയോഗിച്ചത‌്. മനുഷ്യ മനസ്സും സമൂഹവും  വികസിക്കുന്നതിനനുസരിച്ച‌്  ചിന്തകളിലും മതങ്ങൾക്കുള്ളിലും കാലികമായ മാറ്റം വേണം.  100 കൊല്ലം മുമ്പുള്ള ചിന്തയുമായി ഇപ്പോൾ നമുക്ക‌് ജീവിക്കാനാവില്ലെന്നും അവർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2EgE1SP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages