ഇ വാർത്ത | evartha
ഞങ്ങള്‍ക്ക് മമ്മൂട്ടിയോ മോഹന്‍ലാലോ വിഷയമല്ല; കസബ എന്ന സിനിമയില്‍ മമ്മൂട്ടി ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് ശക്തമായ ഒരു നിലപാട് ആയേനെ: റിമ കല്ലിങ്കല്‍

മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായ നടപടിയെടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേനെ എന്ന് റിമാ കല്ലിങ്കല്‍. ഞങ്ങള്‍ക്ക് മമ്മൂട്ടിയോ മോഹന്‍ലാലോ വിഷയമല്ല. രണ്ടുപേരിലേയും ആര്‍ട്ടിസ്റ്റിനെ ഞാനും ബഹുമാനിച്ചിട്ടുണ്ട്. ‘കൃത്യമായൊരു നിലപാട് മോഹന്‍ലാല്‍ എടുത്തിരുന്നെങ്കില്‍ അത് ഞങ്ങള്‍ എടുത്ത എല്ലാ നിലപാടിനും മുകളിലായേനെ. അത് കാര്യങ്ങള്‍ മാറ്റിമറിച്ചേനെയെന്ന് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ റിമ പറഞ്ഞു.
കസബ എന്ന സിനിമയില്‍ മമ്മൂട്ടി എന്ന വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് പറയുമ്പോള്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് ശക്തമായ ഒരു നിലപാട് ആയേനെ. എ.എം.എം.എയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോള്‍ കറക്ട് ആയി മോഹന്‍ലാല്‍ വന്നത് എന്തു കൊണ്ടാണെന്ന് കൂടി നമ്മള്‍ ചിന്തിക്കണം.
അവര്‍ അവരുടെ ട്രംപ് കാര്‍ഡ് ഉപയോഗിച്ച് കളിക്കുന്നു. അതാണ് അവര്‍ കൊണ്ടുവരുന്ന ഉത്തരം. മോഹന്‍ലാലിന് പിന്നില്‍ എഎംഎംഎ ഒളിച്ചിരിക്കുകയാണ്. വിഷയത്തെ എത്ര വഴിമാറ്റാന്‍ നോക്കിയാലും ഞങ്ങള്‍ ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കും. റിമ കൂട്ടിച്ചേര്‍ത്തു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PPnDKg
via IFTTT
No comments:
Post a Comment