പത്തനംതിട്ട
ഞങ്ങൾ ഭീതിയിലാണ്... ഞങ്ങളുടെ കുടുംബത്തിലുള്ള പ്രായമുള്ള സ്ത്രീകളെയും കുട്ടികളെയും നാമജപത്തിന്റെ പേരുപറഞ്ഞ് നിലയ്ക്കലിൽ സമരത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുന്നു... രോഗബാധിതരെ ആ പരിഗണന പോലും നൽകാതെ ബലമായി വിളിച്ചു കൊണ്ടു പോകുകയാണ‌്... ഞങ്ങൾക്ക് സംരക്ഷണം വേണം...ശബരിമല അട്ടത്തോട് ആദിവാസി കോളനിയിലെ പാവപ്പെട്ട കുറേ മുനുഷ്യരുടെ വാക്കുകളാണിത‌്. നാമജപം ഉണ്ടെന്നു പറഞ്ഞാണ് വിശ്വഹിന്ദു പരിഷത്തിന്റെയും ബിജെപിയുടെയും പ്രവർത്തകർ നിലയ്ക്കലിലെ സമരപന്തലിലേക്ക് സ്ത്രീകളെ എത്തിക്കുന്നത്. ഇവിടെ വരുന്ന വാഹനങ്ങൾ മുഴുവനും തടഞ്ഞു നിർത്തുന്നു. സ്ത്രീകളോട് ഭീഷണി മുഴക്കി ആത്മഹത്യ ശ്രമം നടത്താൻ പ്രേരിപ്പിക്കുന്നു.
രാഹുൽ ഈശ്വറും ആർഎസ്എസ് നേതാക്കളും ഇവിടെ ക്യാമ്പ് ചെയ്താണ് കലാപത്തിന് നേതൃത്വം നൽകുന്നത്. അട്ടത്തോട് ഗവ. എൽപി സ്കൂളിലെ അധ്യാപകരെ സമരത്തിന് എത്തിയവർ തടഞ്ഞുനിർത്തി അക്രമിച്ചിരുന്നു.അട്ടത്തോട‌് ക്ഷേത്രം കേന്ദ്രീകരിച്ചാണ‌് ആളുകൾ സംഘടിച്ച‌് കലാപത്തിന‌് കോപ്പുകൂട്ടുന്നത‌്.
നൂറുകണക്കിന‌് സ‌്ത്രീകളാണ‌് കാര്യമൊന്നും അറിയാതെ സമരത്തിനെത്തുന്നത‌്. ഞങ്ങൾക്ക‌് എന്തെങ്കിലും സംഭവിച്ചാൽ ആരു സമാധാനം പറയും. കുറെയധികം സ‌്ത്രീകൾ അറസ‌്റ്റിലാണ‌്. ഇവരുടെ സ്ഥിതി എന്താകും. വീടുകൾ പട്ടിണിയിലേക്ക‌് എത്തുകയാണ‌്. എന്തു ചെയ്യണമെന്ന‌് അറിയാതെ കുഴയുകയാണ‌് അട്ടത്തോട‌് കോളനിയിലെ കുടുംബങ്ങൾ.
from Kerala || Deshabhimani Online News https://ift.tt/2CoWaLx
via IFTTT
No comments:
Post a Comment