വിശ്വാസം മാത്രമാണ‌് ശരിയെന്ന നിലപാട‌് ഫാസിസത്തിലേക്കുള്ള നിലമൊരുക്കൽ: പി രാജീവ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

വിശ്വാസം മാത്രമാണ‌് ശരിയെന്ന നിലപാട‌് ഫാസിസത്തിലേക്കുള്ള നിലമൊരുക്കൽ: പി രാജീവ‌്



ആലപ്പുഴ
വർഗീയവാദികൾ വിശ്വാസത്തെ പിടിച്ചെടുത്ത‌് അധികാരത്തിനുവേണ്ടി പ്രയോഗിക്കുകയാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ‌് പറഞ്ഞു. പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി ആലപ്പുഴ നഗരചത്വരത്തിൽ ‘മതവിശ്വാസവും കോടതിവിധിയും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 

വർഗീയവാദിയിൽനിന്ന‌് വിശ്വാസിയുടെ വിശ്വാസത്തെ തിരിച്ചുപിടിച്ച‌് സംരക്ഷിക്കാനുള്ള മതനിരപേക്ഷ സമരത്തിൽ എല്ലാവരും പൊരുതേണ്ടത‌് കാലഘട്ടത്തിന്റെ ആവശ്യമാണ‌്. ശബരിമലയിൽ വിശ്വാസം സംരക്ഷിക്കണമെന്ന‌് പറയുന്ന രമേശ‌് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെയാണ‌് മേൽശാന്തിയുടെ 10 വയസിനു മുകളിൽ പ്രായമുള്ള മകൾ നാലുദിവസം സന്നിധാനത്ത‌് തങ്ങിയത‌്. അതിന‌് സൗകര്യമൊരുക്കിക്കൊടുത്തത‌് യുഡിഎഫിന്റെ ഗവൺമെന്റ‌്. അന്ന‌് മേൽശാന്തിക്കെതിരെ നടപടി വേണമെന്ന‌് പി എസ‌് ശ്രീധരൻപിള്ള ആവശ്യപ്പെട്ടില്ല. പൂട്ടിക്കൊണ്ടുപോകുമെന്ന‌് തന്ത്രിയും പറഞ്ഞില്ല. ഹൈക്കോടതി യുവതീപ്രവേശം വിലക്കിയപ്പോൾ എൽഡിഎഫ‌് സർക്കാരുകൾ അത‌് നടപ്പാക്കുകയാണ‌്ചെയ‌്തത‌്.

സ‌്ത്രീകൾ എല്ലാവരും അമ്പലത്തിലേക്ക‌് പോകണമെന്ന‌് പറയുന്നവരല്ല ഇടതുപക്ഷവും കേരള സർക്കാരും. സംസ്ഥാനം ഓർഡിനൻസ‌് കൊണ്ടുവരണമെന്ന‌് ആവശ്യപ്പെട്ട‌് മാർച്ച‌് നടത്തിയ പി എസ‌് ശ്രീധരൻപിള്ള പിന്നീട‌് പറഞ്ഞു കേരളം കേന്ദ്രത്തോട‌് ഓർഡിനൻസ‌് ഇറക്കാൻ ആവശ്യപ്പെടണമെന്ന‌്. രമേശ‌് ചെന്നിത്തലയും അതുതന്നെ ആവശ്യപ്പെടുന്നു. അതിവേഗം മാറുന്നതിൽ ചില ജീവികളെപ്പൊലും നാണിപ്പിക്കുന്നതാണ‌് ശ്രീധരൻപിള്ളയുടെയും രമേശ‌് ചെന്നിത്തലയുടെയും നിലപാടുകൾ‌. ഭരണഘടനാവിരുദ്ധമാണെന്ന‌ സുപ്രീംകോടതി വിധിക്കെതിരെ നിയമം പാസാക്കാൻ സർക്കാരിന‌് കഴിയില്ല. ഭരണഘടനയുടെ മൗലികാവകാശങ്ങൾ ഭേദഗതിചെയ്യാൻ കഴിയില്ലെന്ന‌് ഭരണഘടനയിൽത്തന്നെ പറയുന്നു.

വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ പിറവം പള്ളി കേസ‌് സംഘപരിവാർ ഉപയോഗിക്കുന്നു. രണ്ട‌് സഭകൾ തമ്മിലുള്ള സിവിൽ കേസിൽ സംസ്ഥാന സർക്കാർ കക്ഷിയില്ല. നാല‌് പള്ളികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച‌് കീഴ‌്ക്കോടതിയിൽ തുടങ്ങിയ കേസാണ‌് സുപ്രീംകോടതിയിലെത്തിയത‌്. മലങ്കര സഭയുടെ ഭരണഘടന അടിസ്ഥാനമാക്കിയാണ‌് പള്ളികളിൽ ഭരണം നടത്തേണ്ടതെന്ന‌് സുപ്രീം കോടതി വിധിച്ചു. അതനുസരിച്ച‌് ഈ നാല‌് പള്ളികളുടെയും ഭരണം മാറി. ഏഴ‌് പള്ളികളിൽ നിയമം നടപ്പാക്കി. 

നാലുപള്ളികളുടെ കേസിൽ എല്ലാ പള്ളികൾക്കും ബാധകമായ വിധിയാണ‌് സുപ്രീംകോടതി പുറപ്പെടുവിച്ചത‌്. ആ വിധി ബാധകമായ ഒരു പള്ളി മാത്രമാണ‌് പിറവം പള്ളി. അതിർത്തിത്തർക്കത്തിൽ പൊലീസിനും സർക്കാരിനുമുള്ള ഉത്തരവാദിത്തം മാത്രമാണ‌് പള്ളിത്തർക്കത്തിലുമുള്ളത‌്. അതിൽ സർക്കാർ കക്ഷിയല്ല. പക്ഷേ ശബരിമല കേസിൽ സർക്കാരാണ‌് ഒന്നാമത്തെ എതിർകക്ഷി. 

ഭരണഘടനാബെഞ്ച‌് പുറപ്പെടുവിച്ച വിധി നടപ്പാക്കാൻ അതുകൊണ്ടുതന്നെ സർക്കാർ ബാധ്യസ്ഥമാണ‌്. വിധി നടപ്പാക്കില്ലെന്ന‌് സർക്കാർ പ്രഖ്യാപിച്ചാൽ പിന്നീട‌് തുടരാൻ ഭരണഘടനാപരമായി സർക്കാരിന‌് കഴിയില്ല. 

മുത്തലാഖ‌് വിഷയത്തിലും സിപിഐ എമ്മിനെതിരെ വ്യാജപ്രചാരണം നടത്തുന്നു. മുത്തലാഖ‌് നിരോധിച്ച സുപ്രീംകോടതി വിധിക്കൊപ്പമാണ‌് ഇടതുപക്ഷം. പക്ഷേ കേന്ദ്രസർക്കാർ മുത്തലാഖ‌് വിഷയത്തിൽ പാസാക്കിയ നിയമമനുസരിച്ച‌് മുത്തലാഖ‌് ക്രിമിനൽ കുറ്റമാക്കി. മുത്തലാഖ‌് ചൊല്ലുന്നയാളെ ജയിലിലടയ‌്ക്കാൻ കഴിയുന്നതാണ‌് ആ നിയമം. അങ്ങനെ വന്നാൽ വിവാഹമോചിതമായ സ‌്ത്രീക്ക‌് ജീവനാംശം കൊടുക്കുന്നതിൽനിന്ന‌് ഒഴിവാക്കപ്പെടും. അത‌് സ‌്ത്രീവിരുദ്ധമാണ‌്. മുത്തലാഖ‌് സിവിൽ കുറ്റമാണെന്നാണ‌് സുപ്രീംകോടതി വിധിച്ചത‌്. ഇതുസംബന്ധിച്ച ബിൽ ലോക‌്സഭ പാസാക്കി രാജ്യസഭയ‌്ക്ക‌് വിട്ടു. രാജ്യസഭ ബിൽ സെലക‌്ട‌് കമ്മിറ്റിക്ക‌് വിട്ട സാഹചര്യത്തിൽ കേന്ദ്രം ഓർഡിനൻസ‌് പുറത്തിറക്കി. ഈ ഓർഡിനൻസ‌് ജനാധിപത്യവിരുദ്ധമാണെന്ന‌് ഇടതുപക്ഷ പാർടികൾ നിലപാടെടുത്തു.

വിശ്വാസമാണ‌് പ്രധാനമെന്ന‌് ചെന്നിത്തലയും ശ്രീധരൻപിള്ളയും പറയുന്നു. അങ്ങനെയാണെങ്കിൽ വിവിധ മതങ്ങളിൽപ്പെട്ടവർ തമ്മിൽ തർക്കമുണ്ടായാൽ കോടതി ഏതു വിശ്വാസത്തെ പരിഗണിക്കണം. വിശ്വാസംമാത്രമാണ‌് ശരിയെന്ന‌് പറയുന്നതും ഭരണഘടനക്കെതിരായ നിലപാട‌് പരസ്യമായി പ്രഖ്യാപിക്കുന്നതും ഫാസിസത്തിലേക്ക‌് അന്തരീക്ഷം ഒരുക്കിയെടുക്കലാണെന്നും പി രാജീവ‌് പറഞ്ഞു. 

പി പി ചിത്തരഞ‌്ജൻ അധ്യക്ഷനായി. പി കെ മേദിനിയു വിപ്ലവഗാനത്തോടെയാണ‌് പരിപാടിക്ക‌് തുടക്കമായത‌്. സിപിഐ സംസ്ഥാന എക‌്സിക്യൂട്ടീവ‌് അംഗം പി പ്രസാദ‌് സംസാരിച്ചു. വി എം ഹരിഹരൻ സ്വാഗതം പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2qdaobm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages