കണ്ണൂരില്‍ അധ്യാപികയുടെ മര്‍ദനത്തില്‍ രണ്ടാം ക്ലാസുകാരന്റെ കൈ ഞരമ്പ് മുറിഞ്ഞു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

കണ്ണൂരില്‍ അധ്യാപികയുടെ മര്‍ദനത്തില്‍ രണ്ടാം ക്ലാസുകാരന്റെ കൈ ഞരമ്പ് മുറിഞ്ഞു

ഇ വാർത്ത | evartha
കണ്ണൂരില്‍ അധ്യാപികയുടെ മര്‍ദനത്തില്‍ രണ്ടാം ക്ലാസുകാരന്റെ കൈ ഞരമ്പ് മുറിഞ്ഞു

കണ്ണൂര്‍ മമ്പറത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപികയുടെ മര്‍ദനത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്. പരീക്ഷ എഴുതിയില്ല എന്ന കാരണം പറഞ്ഞായിരുന്നു മര്‍ദനം. സ്റ്റീല്‍ സ്‌കെയില്‍ കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ കൈ ഞരമ്പ് മുറിഞ്ഞു.

കുഴിയില്‍പീടിക സ്വദേശിയായ ആറുവയസുകാരനാണ് മര്‍ദനമേറ്റത്. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും വിദ്യാര്‍ത്ഥിക്ക് ആഴ്ചകളോളം വിശ്രമം ആവശ്യമാണ്. ആശുപത്രിയിലെത്തിയ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുമായി സ്‌കൂള്‍ അധികൃതര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു.

അധ്യാപികയ്ക്ക് ഒരു അബദ്ധം പറ്റിയതാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനുമില്ലെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Qw0pc5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages