കൂടുതല്‍ മീ ടൂ പരാതികള്‍ പ്രതീക്ഷിക്കുന്നു: ഭാര്യയെയും അമ്മയെയും മുത്തശ്ശിയെയും അണിനിരത്തി രാഹുല്‍ ഈശ്വറിന്റെ വാര്‍ത്താ സമ്മേളനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

കൂടുതല്‍ മീ ടൂ പരാതികള്‍ പ്രതീക്ഷിക്കുന്നു: ഭാര്യയെയും അമ്മയെയും മുത്തശ്ശിയെയും അണിനിരത്തി രാഹുല്‍ ഈശ്വറിന്റെ വാര്‍ത്താ സമ്മേളനം

ഇ വാർത്ത | evartha
കൂടുതല്‍ മീ ടൂ പരാതികള്‍ പ്രതീക്ഷിക്കുന്നു: ഭാര്യയെയും അമ്മയെയും മുത്തശ്ശിയെയും അണിനിരത്തി രാഹുല്‍ ഈശ്വറിന്റെ വാര്‍ത്താ സമ്മേളനം

അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെതിരായ മീടു ആരോപണങ്ങള്‍ തള്ളി കുടുംബം. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപ, അമ്മ മല്ലിക നമ്പൂതിരി, മുത്തശ്ശി ദേവകി അന്തര്‍ജനം എന്നിവര്‍ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയത്.

നവംബര്‍ 5, 15 തീയതികള്‍ക്കു മുന്‍പ് എനിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ശബരിമല ഭക്തര്‍ക്കെതിരെയുള്ള തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങള്‍. സ്ത്രീ വിഷയത്തില്‍ പേടിപ്പിച്ചാല്‍ പലരും പേടിക്കുമെന്നും എന്നാല്‍ താന്‍ ഭയക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ അവകാശപ്പെട്ടു.

രാഹുല്‍ ഈശ്വറിനെതിരായി ഉയര്‍ന്ന മീടു ആരോപണം തള്ളുന്നതായി ഭാര്യ ദീപ രാഹുല്‍ ഈശ്വറും പറഞ്ഞു. കള്ളപ്പരാതികള്‍ മീടുവിന്റെ വിശ്വാസം നശിപ്പിക്കും. ഈ വ്യാജ ആരോപണങ്ങള്‍ തള്ളിക്കളയുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ക്കു രണ്ടു വര്‍ഷം മുന്‍പ് തന്നെ രാഹുലിനെ പരിചയമുണ്ട്. തെറ്റായ ആരോപണം ഉന്നയിച്ചു വ്യക്തിഹത്യ ചെയ്യുന്നതു ശരിയല്ലെന്നും ദീപ പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2CQ3OyT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages